കഴിഞ്ഞ വർഷത്തെ മോശം പ്രകടനം മറികടക്കാൻ മലയാളികളുടെ സ്വന്തം സി.കെ കച്ച മുറുക്കി പുതിയ സീസണിനായി ഒരുങ്ങി കഴിഞ്ഞു.
കണ്ണൂരിന്റെ മുത്ത് സി.കെ വിനീത് ഏറെ പ്രതീക്ഷയിൽ ആണ് .
ഇന്ത്യയിലെ ഏറ്റവും മൂല്യം ഉള്ള സ്‌ട്രൈക്കർമാരിൽ ഒരാളാണ് സി കെ .
മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് ആരാധകരും അവരുടെ പിന്തുണയും കൂടുതൽ ഉള്ള താരവുമാണ് വിനീത്.
സോഷ്യൽ മീഡിയയിലും മറ്റും സജീവം ആണ് താരം.
വിനീതിനും ഉണ്ട് ചിലത് പറയാൻ ...
സോഷ്യൽ മീഡിയയിൽ ഒരു താരത്തെ ഉയർത്തി കൊണ്ട് വരാൻ എളുപ്പം ആണ് .. അതുപോലെ തന്നെ അവനെ പടുകുഴിയിൽ തള്ളി വിടാനും സോഷ്യൽ മീഡിയകൾ തന്നെ ധാരാളം .
ഒരു താരം നല്ല പോലെ പെർഫോമൻസ് കാഴ്ച്ച വെക്കുമ്പോൾ അവനെ തലയിൽ വെച്ച് ആരാധിക്കുകയും എന്നാൽ നല്ലതുപോലെ പെർഫോമൻസ് നടത്തിയില്ല എങ്കിൽ ആ താരത്തെ മോശം ആയി ചിത്രീകരിക്കുകയും ട്രോൾ കൊണ്ട് മൂടുകയും ചെയ്യുന്നു . ശെരിക്കും ഇത് ഒരു തെറ്റായ പ്രവണത ആണ് .
എല്ലായിപ്പോഴും ഒരുപോലെ കളിക്കാൻ ഒരു കളിക്കാരൻന് കഴിഞ്ഞു എന്ന് വരില്ല .
പ്രകടനം മോശം ആകുമ്പോൾ വിമർശിച്ചോളൂ എന്നാൽ അത് പരുതി വിടരുത് .
ആരാധകരുടെ സപ്പോർട്ട് ഒരു കളിക്കാരന്റെ പ്രകടനത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തും .. നിങ്ങൾ അവരുടെ മോശം നിമിഷങ്ങളിലും അവർക്ക് പ്രോത്സാഹനം കൊടുക്കൂ .. അവർ അവരുടെ സ്നേഹം ഫുട്ബോൾ ഗ്രൗണ്ടിൽ കാണിച്ച് തരും .
ഈ തവണ ബ്ലാസ്റ്റേഴ്‌സ് ടീമിൽ കേരളത്തിലെ കളിക്കാർക്ക് അവസരം കൂടുതൽ കൊടുത്തതിൽ താൻ വളരേ സന്തോഷവാൻ ആണ് .
താരങ്ങളുടെ പ്രകടനം മെച്ചപ്പെടാനും ഇന്ത്യൻ ദേശീയ ടീമിലേക്കു ഇതുമൂലം കൂടുതൽ മലയാളികൾ എത്തി പെടാനും സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
ബ്ലാസ്റ്റേഴ്‌സ് ഒരു യുവ ടീമിനെ ആണ് ഈ സീസണിൽ അണിനിരത്തുന്നത് .. വരുംകാല സീസണുകളെ മുന്നിൽ കണ്ട് ആണ് ഇത് . ഈ വട്ടം നല്ല ഒരു ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷിക്കാം .
മികച്ച പ്രകടനം കാഴ്ച വെച്ച് വിമർശകരുടെ വായടപ്പിക്കാൻ സി.കെ സാധിക്കട്ടെ..
southsoccers media
0 comments:
Post a Comment