ഇന്ത്യൻ കൗമാര നിരയുടെ ശക്തി എന്താണെന്നു ചോദിച്ചാൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന ഉത്തരം.. ഡിഫെൻസ്...
അതെ, പ്രതിരോധം തന്നെയാണ് നമ്മുടെ കരുത്ത്. ഏഷ്യൻ വമ്പന്മാർക്കെതിരെ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യൻ വന്മതിലുകൾ ഡബിൾ സ്ട്രോങ്ങ് ആണ്. ശബാസ് അഹ്‌മദ്, തോയ്‌ബ സിങ്, ഗുർക്രീത് സിങ്, വികാസ് യുംനാം എന്നിവർ കോട്ടകെട്ടി കാത്തു സൂക്ഷിക്കുന്ന ഇന്ത്യൻ പ്രതിരോധം ഭേദിക്കുന്നത് അത്ര എളുപ്പമല്ല.. അഥവാ അവിടെ ചെറിയ പിഴവുകൾ കണ്ടെത്തി മുന്നേറിയാൽ അവരുടെ മുന്നിൽ പോസ്റ്റിൽ റിഫ്ലെക്സിന്റെയും പൊസിഷനിങ്ങിന്റെയും ചിലന്തി വല നെയ്‌തുകൊണ്ട് സാക്ഷാൽ നീരജ് കുമാർ എന്ന സ്പൈഡർ ബോയ് ഉണ്ടാകും.എളുപ്പമല്ല ഇവരെ കീഴടക്കാൻ എന്ന് ഫുട്ബോൾ ലോകം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.പ്രതിരോധത്തിന്റെ മികവിൽ തന്നെയാണ് നമ്മുടെ ക്വർട്ടർ പ്രവേശനം. ഒരു ഗോൾ പോലും ടൂർണമെന്റിൽ നമ്മൾ വഴങ്ങിയിട്ടില്ല എന്നത് തന്നെയാണ് അതിന്റെ ഉദാഹരണം. മാത്രമല്ല നമ്മൾ നേടിയ ഏക വിജയം വിക്രം വിയറ്റ്നാമിനെതിരെ നേടിയ പെനാൽറ്റി ഗോളിലൂടെ മാത്രമാണ്. അതിശക്തരായ ഇറാനിയൻ വമ്പന്മാരെയും ആയിരക്കണക്കിന് അരാധകരുടെ പിന്തുണയോടെ വന്ന ഇൻഡോനേഷ്യൻ പോരാളികളെയും ഗോൾ രഹിത സമനിലയിൽ തളച്ച ഇന്ത്യൻ പ്രതിരോധ നിരയുടെ മികവ് വളരെയധികം ശ്രദ്ധേയമാണ്. ഷോർട് പാസുകളും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളും വളരെയധികം മികച്ച സ്കില്ലുകളുമുള്ള ദക്ഷിണ കൊറിയൻ പടയെ ഇന്ത്യൻ വന്മതിലുകൾ എങ്ങിനെ തടഞ്ഞു നിർത്തും എന്നത് അനുസരിച്ചായിരിക്കും നമ്മുടെ ക്വർട്ടറിലെ സാദ്ധ്യതകൾ.
ടീമിലെ ഏക മലയാളി താരം ശബാസ് അഹ്‌മദും ഗുർക്രീക്തും ആണ് ഇവരിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്.യുംനാമും തോയ്‌ബയും നല്ല പിന്തുണയും നൽകുന്നുണ്ട്.
SouthSoccers
0 comments:
Post a Comment