കുട്ടികളുടെ കഴിവിൽ വാചാലൻ ആയി ഇന്ത്യൻ ഗോൾ കീപ്പർ സന്ധു
-------------------------------------
നമ്മൾ പ്രദീക്ഷിക്കുന്നതിലും അപ്പുറം ആണ് നമ്മുടെ കുട്ടികളും അവരുടെ പ്രകടനവും .
Bibiano Fernandas ന്റെ കീഴിൽ കുട്ടികൾ സുരക്ഷിതർ ആണ് ... അദ്ദേഹത്തെ നമുക്ക് വിശ്വസിക്കാം
ജനുവരി മാസം മുതൽ 20 അതിൽ കൂടുതൽ ഇന്റർനാഷണൽ മത്സരങ്ങൾ ആണ് വിവിധ U16 ദേശിയ ടീമുകളും ആയി നമ്മുടെ ചുണക്കുട്ടികൾ കളിച്ചത്
AFC U16 ചാമ്പ്യൻഷിപ്പ് ന് മുന്നോടിയായി ആയി ആണ് ഇത്
സെപ്റ്റംബർ 20 ന് മലേഷ്യ യിലെ Kuala Lumpur ൽ വെച്ച് ആണ് ചാമ്പ്യൻഷിപ് നടക്കുന്നത്
താൻ U16 ദേശിയ ടീമിൽ ഉള്ളപ്പോൾ ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ഫുട്ബോൾ നെ കുറിച്ച് പഠിച്ചു വരികയായിരുന്നു നല്ല ഒരു കളിക്കാരൻ ആകണം എന്ന വാശി ഉടലെടുത്തതും അപ്പോഴാണ് . ആ അവസരത്തിൽ ആണ് തനിക്ക് ക്രത്യമായി പരിശീലനം ലഭിച്ചു തുടങ്ങിയത് പോലും.
AIFF അക്കാദമിയിൽ എത്തിയപ്പോൾ താൻ ആദ്യം ഒന്ന് ആശ്ചര്യപ്പെട്ടു താനും ഒരു പ്രഫഷണൽ കളിക്കാരൻ ആയി മാറിയിരിക്കുന്നു ..
എനിക്ക് അന്ന് അത്ഭുതം ആയി തോന്നിയ കാര്യം നമ്മുടെ കുട്ടികൾ പ്രാവർത്തികമാക്കി കാണിച്ച് തരുന്നു
നമ്മുടെ ഫുട്ബോൾ ഇപ്പോൾ മാറ്റത്തിന്റെ പാതയിൽ ആണ് അത് നമുക്ക് കണ്ട് അനുഭവിക്കാൻ സാധിക്കുന്നുണ്ട് .
നമ്മുടെ കുട്ടികളിൽ നമുക്ക് വിശ്വാസം അർപ്പിക്കാം അവർ നമുക്ക് അവരുടെ പ്രകടനം കൊണ്ട് മറുപടി തരും .
U16 ടീമിന്റെ ചില മത്സരങ്ങൾ ഞാൻ കണ്ടിരുന്നു ഫുട്ബോൾ കളിയുടെ ക്വാളിറ്റി യും സൗദര്യംവും എന്താണ് എന്ന് അവർ കാണിച്ച് തന്നു .
പ്രായത്തിലും കവിഞ്ഞ പ്രകടനം ആണ് അവർ കളിക്കളത്തിൽ പുറത്തെടുക്കുന്നത്
AFC ഗ്രൂപ്പ് സ്റ്റേജിൽ നമുക്ക് ഇറാൻ ,വിയറ്റ്നാം ,ഇനോനേഷ്യ പോലുള്ള ശക്തമായ എതിരാളികൾ ആണ് കാത്തിരിക്കുന്നത് . എനിക്ക് ഉറപ്പാണ് നമ്മുടെ കുട്ടികൾ അവരെ അതിജീവിക്കും.
നിങ്ങൾ ഒരു ടീം ആയി ഒത്തൊരുമിച്ചു മുന്നോട്ട് പോകൂ.. എന്നാൽ നിങ്ങളെ തടയാൻ ആർക്കും കഴിയില്ല ..
നിങ്ങൾ അറിഞ്ഞതിലും അപ്പുറം ആണ് നിങ്ങളുടെ കഴിവുകൾ .
ആശംസകൾ നേരാം നമുക്ക് ... നമ്മുടെ ദേശത്തിന്റെ ശോഭ ഉയർത്താൻ പോകുന്ന പോരാളികൾക്ക് ..
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
All the best India U16 ❤️❤️
ReplyDelete