ചിരവൈരികൾക്കെതിരെ വേട്ടക്കിറങ്ങാൻ നീലക്കടുവകൾ
ഇന്ന് നടക്കുന്ന സാഫ് കപ്പ് സെമിയിൽ ഭാരതത്തിന്റെ യുവരക്തം ബൂട്ടണിയുന്നത് ചിരവൈരികളായ പാകിസ്താനെതിരെ. ഫിഫയുടെ ബാൻ പിരീഡ് കഴിഞ്ഞതിനു ശേഷം ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലുള്ള പാകിസ്ഥാൻ മികച്ച ഫോമിലാണ്. ശ്രീലങ്കയെയും മാലിദ്വീപിനെയും മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് നീലക്കടുവകൾ. എന്തായാലും വീറും വാശിയും നിറഞ്ഞ ഒരു പോരാട്ടത്തിനാണ് സാഫ് കപ്പ് വേദി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഏറെ പ്രതീക്ഷകളോടെ പാടക്കിറങ്ങുന്ന ഞങ്ങളുടെ നീലക്കടുവകൾക്ക് സൗത്ത് സോക്കേഴ്സിന്റെ വിജയാശംസകൾ.
എഴുതിയത്: അബ്ദുൾ റസാഖ്
0 comments:
Post a Comment