കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്യാൻ ഒരുങ്ങിത്താനെയാണ് കൊൽക്കത്ത അഞ്ചാം സീസണിൽ ഇറങ്ങാൻ പോകുന്നത്. ഇന്ത്യൻ സുപ്പർ ലീഗിൽ പ്രതിഭ തെളിയിച്ച മാനുവൽ ലാൻസറോട്ടെ, കാലു ഉച്ചേ, എവേർട്ടൻ സാന്തോസ് തുടങ്ങിയ പ്രതിഭാധനരായ കളിക്കാരെ ഈ വട്ടം തങ്ങളുടെ തട്ടകത്തിൽ എത്തിച്ചതിനൊപ്പം പരിചയ സമ്പന്നനായ സ്റ്റീവ് കോപ്പലിനെയും കൂടെ കൂട്ടി കൊൽക്കത്ത സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ നയം വ്യക്തമാക്കി കഴിഞ്ഞു.
ആദ്യ മൂന്ന് സീസണുകളിലും മാന്യമായ പ്രകടനം നടത്തിയ ടീം 2017/18 സീസണിൽ ആരാധകരുടെ പ്രതീക്ഷക്കൊത് ഉയർന്നില്ല. നാലാമത്തെ സീസണിൽ ടെഡി ഷെറിങ്ഹാം, ആഷ്‌ലി വുഡ് അവസാനം റോബി കീൻ എന്നീ മൂന്ന് പരിശീലകരെയാണ് ടീം മാറി മാറി പരീക്ഷിച്ചത് എന്നിട്ടും വിജയവഴിയിൽ തിരിച്ചെത്താൻ അവർക്കായില്ല..
ഈ തകർച്ചയിൽനിന്ന് കരകയറാൻ പ്രതിഭാശാലികളും പരിചയ സംബനരുമായ വമ്പൻ താരനിരയുമായാണ് കൊൽക്കത്ത കോപ്പൽ ആശാന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സിനെ നേരിടാൻ ഒരുങ്ങുന്നത്...
SouthSoccers
0 comments:
Post a Comment