ഇന്ത്യൻ സൂപ്പർ ലീഗിനെ സംബന്ധിച്ചിടത്തോളം അത്‌ലറ്റിക്കോ മാഡ്രിഡ് അത്ര അപരിചിതർ അല്ല. എ.ടി.കെയുമായുള്ള കൂട്ടുകെട്ടിന് ശേഷം സ്പാനിഷ് ടീം പുതിയൊരു അങ്കത്തിനായി ഇന്ത്യയിലേക്ക് വീണ്ടും മടങ്ങിവരാൻ പോകുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. പത്തുതവണ ലാലീഗ ചാമ്പ്യന്മാരായിട്ടുള്ള അത്‌ലറ്റിക്കോ മാഡ്രിഡും ടാറ്റാ സ്റ്റീൽ ഉടമസ്ഥതയിലുള്ള ജംഷഡ്പൂർ എഫ് സിയുമായി പുതിയ കൂട്ടുകെട്ടുമായി അണിയറയിൽ ചർച്ചകൾ പുരോഗമിച്ചുവരികയാണ്.
പ്രീ സീസൺ തയ്യാറെടുപ്പുകളുടെ ഭാഗമായി സ്പെയിനിൽ സന്ദർശനം നടത്തുന്ന ജംഷഡ്പൂർ എഫ് സി ഇപ്പോൾ മാഡ്രിഡിൽ ആണുള്ളത്. സ്പാനിഷ് സെക്കൻഡ് വിഷൻ ലീഗിൽ കളിക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡിന്റെ റിസർവ് ടീമായ അത്‌ലറ്റികോ മാഡ്രിഡ്-ബി ടീമുമായി രണ്ട് പരിശീലന മത്സരങ്ങളും ജെ.എഫ്.സി കളിക്കും.
മുൻ അത്‌ലറ്റികോ മാഡ്രിഡ് മാനേജർ സീസർ ഫെറാണ്ടോയെ മാനേജറായി നിയമിച്ചപ്പോൾ തന്നെ ഒരു പുതിയ കൂട്ടുകെട്ടിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും, താൻ ജംഷഡ്പൂർ എസിലേക്ക് വരാനായി മുഖ്യപങ്കുവഹിച്ചത് അത്‌ലറ്റികോ മഡ്രിഡിന്റെ ഒഫീഷ്യൽസ് ആണ് എന്ന ടീം കാഹിലിന്റെ പ്രസ്താവനയാണ് ഇപ്പോൾ ഈ സംശയത്തെ കൂടുതൽ ബലപ്പെടുത്തുന്നത്.
ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെപ്പറ്റിയും കാഴ്ചപ്പാടുകളെ പറ്റിയും അത്ലറ്റിക്കോ മാഡ്രിഡ് പ്രതിനിധികൾ താനുമായി പങ്കുവച്ച കാര്യങ്ങളാണ് ഐ എസ് എലിലേക്ക് വരാൻ തന്നെ ഏറ്റവും കൂടുതൽ പ്രേരിപ്പിച്ചത് എന്ന് ടീം കാഹിൽ ഹിന്ദുസ്ഥാൻ ടൈംസ് നൽകിയ പ്രതേക അഭിമുഖത്തിൽ പറഞ്ഞു.
0 comments:
Post a Comment