സിസു യുണൈറ്റഡിലേക്കോ..?
റയലിലെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം സിദാൻ ഏത് ടീമിലേക്കെന്നതിനെ കുറിച്ച് ഒരു പാട് അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോൾ കേൾക്കുന്ന റൂമർ സാക്ഷാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എന്നാണ്. ടീമിന്റെ മോശം പ്രകടനവും കളിക്കാരുമായുള്ള അടുപ്പത്തിന് ഏറ്റ വിള്ളലുകളും ഹോസെ മൊറീഞ്ഞോയുടെ കസേരക്ക് ഇളക്കം തട്ടിച്ചിട്ടുണ്ട്..സർ അലക്സ് ഫെർഗുസൺ യുഗത്തിന് ശേഷം വന്ന പരിശീലകർക്കാർക്കും ചുവന്ന ചെകുത്താന്മാരെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ട് വരാൻ സാധിച്ചിട്ടില്ല.റൂമറുകൾ ശക്തമായതോടെ സത്യാവസ്ഥയറിയാൻ കാത്തിരിക്കുകയാണ് യുണൈറ്റഡ് ആരാധകർ.
എഴുതിയത്: അബ്ദുൾ റസാഖ്
0 comments:
Post a Comment