തകർച്ചയുടെ വക്കിൽനിന്ന് കൈപിടിച്ചുയർത്തിയ ഡേവിഡ് ജയിംസിൽ വിശ്വാസം അർപ്പിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സീസണിൽ എത്തുന്നത്. അനസ് എടത്തൊടിക, ഹാളിച്ചരൻ നാസ്റി, ലെൻ ഡോഗൽ, ധീരജ് സിങ് തുടങ്ങി മികച്ച ഒരുപറ്റം ഇന്ത്യൻ കളിക്കാരെ ഈ സീസണിൽ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിനായി.
അഞ്ചാമത്തെ സീസോണിൽ ഏറ്റവും ആദ്യം പ്രീ സീസൺ ട്രെയിനിങ് തുടങ്ങിയത് കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. കൊച്ചിയിൽ സ്വന്തം തട്ടകത്തിൽ ലലീഗയിലെ അട്ടിമറി വീരന്മാരായ ജിറോണ എഫ്.സിയെയും ഓസ്‌ട്രേലിയൻ ലീഗിലെ വമ്പന്മാരായ മേൽബൺ സിറ്റിയെയും ബ്ലാസ്റ്റേഴ്‌സ് നേരിട്ടു.
പേരും പ്രശസ്തിയുമുള്ള താരങ്ങളെയല്ല ഭാവിയിലേക്കുള്ള ഒരു ടീമിനെ വാർത്തെടുക്കാനാണ് താൻ ശ്രമിക്കുന്നത് എന്ന് കോച്ച് ഡേവിഡ് ജെയിംസ് വ്യക്തമാക്കി കഴിഞ്ഞു.
അനസ്, ജിങ്കാൻ, ലാൽറുവാതാര, പെസിച്ച്, സൈറിൽ കലി തുടങ്ങിയവർ അടങ്ങുന്ന പ്രതിരോധനിരയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി കേന്ദ്രം. മൂന്ന് കളികളിൽ സസ്‌പെൻഷൻ നേരിടുന്ന അനസിന്റെ അഭാവം ടീമിനെ എത്രമാത്രം ബാധിക്കും എന്ന് കണ്ടറിയണം. കളി മെനയാൻ പ്രാവീണ്യമുള്ള ഒരു മധ്യനരയുടെ അഭാവം ആവും ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് കേരളത്തിന്റെ കൊമ്പൻമ്മാർ സാൾട്ട് ലേക്കിൽ വിജയത്തോടെ സീസൺ തുടങ്ങും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം..
#SouthSoccers
0 comments:
Post a Comment