റഹീം അലി എന്ന ഈ ബംഗാൾ കടുവയാകും ലോകകപ്പിൽ ഇന്ത്യയുടെ മുന്നേറ്റങ്ങളുടെ കുന്തമുന. കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ യൂത്ത് അക്കാദമി പ്രൊജക്റ്റാണ് റഹീം അലി.
1857 ൽ ബ്രിട്ടീഷുകാർക്കെതിരായി മംഗൾ പാണ്ഡെ പോരാട്ടം നടത്തിയ ബംഗാളിലെ ബാരക്ക്പോറാണ് റഹീം അലിയുടെ നാട്. ആ പോരാട്ടത്തിന്റെ വീര്യം ഉൾക്കൊണ്ടാണ് റഹീം അലി ഈ ലോകകപ്പിന് തയാറെടുക്കുന്നത്.
2013 ലാണ് റഹീം അലി മോഹൻ ബഗാനിലെത്തുന്നത്. 2014-15 സീസണിൽ നഴ്സറി ലീഗിലെ ബഗാനുവേണ്ടിയുള്ള മികച്ച പ്രകടനം കൊക കോള അണ്ടർ 15 ടൂർണമെന്റിനുള്ള(ഈസ്റ്റ് സോൺ) ബംഗാൾ ടീമിലേക്ക് വഴി തെളിച്ചു. ഈ ടൂർണമെന്റാണ് റഹീം അലിക്ക് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. ടൂർണമെന്റ് ഗംഭീര പ്രകടനം കാഴ്ച വെച്ചു റഹീം അലി. ഫൈനലിൽ ജാർഖണ്ഡിനെ 2-0 ന് തകർന്നു ബംഗാൾ ജേതാക്കളായപ്പോൾ ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്കാരം റഹീം അലിക്ക് ആയിരുന്നു. ഇന്ത്യൻ സ്കൗട്ടുകളുടെ മുന്നിലായിരുന്നു ഈ പ്രകടനം. റഹീം അലിയുടെ പ്രകടനത്തിൽ സന്തുഷ്ടരായ അവർ ഗോവയിൽ നടക്കുന്ന ലോകകപ്പ് ടീമിനുള്ള ട്രയൽസിലേക്ക് ക്ഷണിച്ചു. ട്രയൽസിൽ മികച്ച പ്രകടനം തുടരുന്ന റഹീം അലി പിന്നീട് സ്ഥിരം സാന്നിധ്യമായി മാറി.
ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ മുഴുവൻ പ്രതീക്ഷകളും റഹീം അലിയുടെ ബൂട്ടുകളിലാണ്
0 comments:
Post a Comment