അണ്ടർ 17 ലോകകപ്പിൽ ബ്രസീലിനും ജർമനിക്കും വിജയം തുടക്കം. ബ്രസീൽ യൂറോപ്യൻ ജേതാക്കളായ സ്പെയിനെ 2-1 തകർത്തപ്പോൾ ജർമനി ഇതോ സ്കോറിന് ക കോസ്റ്റാറിക്കയെ തോൽപ്പിച്ചും.
അക്ഷരാർത്ഥത്തിൽ മഞ്ഞ കടലായി മാറിയ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്രസീൽ ആരാധകരെ നിശ്ശബ്ദമാക്കി സെൽഫ് ഗോളിലൂടെ സ്പെയിൻ മുന്നിലെത്തി. ഗോൾ വീണതോടെ ഉണർന്നു കളിച്ച ബ്രസീൽ 26ആം മിനുട്ടിൽ സമനില പിടിച്ചു. ബ്രസീൽ മധ്യനിര താരം ലിങ്കണാണ് സമനില ഗോൾ നേടിയത്. പിന്നീട് ഇരു ടീമുകളും മികച്ച ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ ആയില്ല. ആദ്യ പകുതി അവസാനിക്കാൻ ഇരിക്കെ പൗളീഞ്ഞോയിലൂടെ ബ്രസീൽ 2-1 മുന്നിലെത്തി. രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ ഇരു ടീമുകളും നടത്തിയെങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. സൂപ്പർ താരം ആബേൽ റൂസിന് മത്സരത്തിൽ തിളങ്ങാൻ കഴിയാത്തത് സ്പെയിൻ വൻ തിരിച്ചടിയായി.
ജർമനി-കോസ്റ്റാറിക്ക പോരാട്ടത്തിൽ അവസാന നിമിഷം ഗോളിലാണ് ജർമനി ജയിച്ചു കയറിയത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ ജർമനി ലീഡ് സ്വന്തമാക്കി . നായകൻ ജാൻ ഫിയറ്റാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് കോസ്റ്റാറിക്ക ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും ജർമനിയുടെ പ്രതിരോധത്തിൽ തട്ടി നീക്കങ്ങളെല്ലാം അവസാനിച്ചു. രണ്ടാം പകുതിയിൽ കൂടുതൽ ആകർഷിച്ചു കോസ്റ്റാറിക്ക ഗോമസിലൂടെ സമനില പിടിച്ചു. സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ അവസാന നിമിഷം അവാകു നേടിയ ഗോളിൽ ജർമനി ജയിച്ചു കയറി.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment