ഫസ്റ്റ് പ്രീ സീസൺ ടൂർണമെന്റിൽ എഫ് സി കേരളയ്ക്കു കിരീടം ..ഗധിൻലഞ്ച് ഇൻവിറ്റേഷൻ ടൂർണമെന്റിൽ ആറു സന്തോഷ് ട്രോഫി പ്ലയേഴ്‌സുമായി ഇറങ്ങിയ എജിസ് ചെന്നൈയെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്നതിനു ശേഷം 3-1 തോൽപിച്ചാണ് സ്വപ്നതുല്യമായ കിരീടം സ്വന്തമാക്കിയത് .. കളിയിൽ തുടക്കം മുതലേ ആധിപത്യം പുലർത്തിയ എഫ് സി കേരള ആയിരുന്നെങ്കിലും അതിനു വിപരീതമായി എജിസ് ചെന്നൈ ഗോൾ നേടുകയായിരുന്നു. കളിയുടെ ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ എഫ് സി കേരള സൃഷ്ടിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല ..രണ്ടാം പകുതി യുടെ ആദ്യ മിനുറ്റിൽ കോച്ച് പുരുഷോത്തമന്റെ അവസരോചിതമായ ഉപദേശങ്ങൾ നടപ്പിലാക്കിയ എഫ് സി കേരളയ്ക്കു വേണ്ടി 46ആം മിനുറ്റിൽ തന്നെ ജിതിൻ ഗോൾ നേടി ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. പിന്നീടങ്ങോട്ട് എഫ്‌സി കേരളയുടെ തേരോട്ടമായിരുന്നു 60ആം മിനിറ്റിലും 80 മിനിറ്റിലും ശ്രേയസ്സിന്ടെ അത്യുഗ്രൻ ഗോളുകൾ എഫ്‌സി കേരളയുടെ വിജയമുറപ്പിച്ചു.
മികച്ച പന്തടക്കവും അറ്റാക്കിങ് ഫുട്ബോളിന്റെ സൗന്ദര്യവും നിറഞ്ഞ എഫ് സി കേരളയുടെ പടയോട്ടം തടുക്കാൻ ഏജീസ് ചെന്നൈക്ക് ശക്തമായ പ്രതിരോധ മതിൽ തന്നെ തീർക്കേണ്ടി വന്നു .. ടൂർണമെന്റിലെ മികച്ച താരമായും , ബെസ്ററ് ഫോർവേഡ് ആയും എഫ്‌സി കേരളയുടെ ശ്രേയസ്സിനെ തിരഞ്ഞെടുക്കപ്പെട്ടു കൂടാതെ ബെസ്ററ് ഗോൾ കീപ്പർ ആയി ഉബൈദിനെയും തിരഞ്ഞെടുക്കപ്പെട്ടു.എഫ്‌സി കേരള നടത്തിയ ഓപ്പൺ ട്രിയൽസിലൂടെ ടീമിൽ ഇടം നേടിയ അഭിജിത് ടൂർണമെന്റിലെ മികച്ച ഡിഫെൻഡറുമായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു പക്ഷേ ഇതിനു മുന്നേ ഒരു ഒഫീഷ്യൽ ടൂർണമെന്റും കളിക്കാതെ ആദ്യ അഖിലേന്തിയ ടൂർണമെന്റിൽ ഇങ്ങനെ ഒരു പുരസ്‌കാരം നേടുന്ന ആദ്യ പ്ലെയറും അഭിജിത് ആകാം.
ഇന്ത്യൻ ലീഗ് സെക്കൻഡ് ഡിവിഷൻ മുന്നോടിയായുള്ള ടൂർണമെന്റിൽ സ്വപ്നതുല്യമായ തുടക്കം ആണ് എഫ്‌സി കേരളയുടേതു. പഴയ കാല കേരള ഫുട്ബോളിന്റെ പ്രതാപം എഫ്‌സി കേരളയിലൂടെ തിരിച്ചു വരുന്നു എന്ന സന്തോഷമുളവാകുന്ന പ്രകടനമാണ് മുൻ ഇന്ത്യൻ ജൂനിയർ കോച്ചും എഫ്‌സി കേരളയുടെ ടെക്നിക്കൽ ഡയറക്ടർ കൂടിയായ നാരായണമേനോൻ, മുൻ സന്തോഷ് ട്രോഫി ജേതാവായ ടീമിന്റെ ഗോൾ കീപ്പറും എഫ്‌സി കേരളയുടെ ചീഫ് കോച്ച് പുരുഷോത്തമൻ മാനേജറും കോച്ചുമായ നവാസ് എന്നിവരുടെ നേതൃത്വത്തിൽ എഫ് സി കേരളയുടെ ചുണക്കുട്ടികൾ കാണിച്ചു തന്നത്.
0 comments:
Post a Comment