Wednesday, October 18, 2017

കൊപ്പൽ ആശാനും കൂട്ടർക്കും വീണ്ടും വിജയം.



ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ ടീം ജംഷഡ്പൂർ എഫ്. സിക്ക് തുടർച്ചയായ രണ്ടാം സൗഹൃദ മത്സരത്തിലും വിജയം. തായ്‌ലൻഡ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ചിയങ്‌മായ് എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജംഷഡ്പൂർ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ 18ആം മിനുട്ടിൽ ഗോൾ നേടി ചിമാങ്ങ് മായ് ജംഷഡ്പൂർ എഫ് സിയെ ഞെട്ടിച്ചു. പിന്നീട് ഉണർന്നു കളിച്ച ജംഷഡ്പൂർ മുൻ ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈനിലൂടെ സമനില പിടിച്ചു. 66ആം മിനുട്ടിൽ കിട്ടിയ മികച്ച അവസരം ഗോളാക്കി മാറ്റി സമീഹ് ദൗത്തി ജംഷഡ്പൂറിനെ വിജയത്തിലേക്ക് നയിച്ചു. മലയാളി താരം അനസ് എടത്തൊടിക ഇല്ലാതെയാണ് ജംഷഡ്പൂർ ഇന്ന് കളിക്കാൻ ഇറങ്ങിയത്

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers