Sunday, October 1, 2017

ആദ്യമായി ഫിഫ U 17 ലോകകപ്പിനായി വനിതാ അസിസ്റ്റന്റ് റെഫറികൾ




ഫിഫ U17 ലോകകപ്പ്  നിയന്ത്രിക്കാൻ ഉള്ള  റഫറിമാരുടെ മീറ്റിംഗ്.. ഫോട്ടോ ക്രെഡിറ്റ്‌ : സൗത്ത് സോക്കേഴ്സ് സഹയാത്രികനും അൽ കാസ് ചാനൽ ക്യാമറമാനുമായ സമീർ ഗെയ്ക്‌വാദ്..


ഫിഫ U-17 ലോകകപ്പിന് കിക്ക്‌  ഓഫ് ചെയ്യാൻ 5 ദിവസം  മാത്രം ശേഷിക്കേ ഫിഫ റഫറീസ് കമ്മിറ്റി ഓരോ  കോൺഫെഡറേഷനുകളെ പ്രതിനിധീകരിച്ച് 70 പുരുഷ റഫറികളുടെ കൂടെ 7 വനിതാ അസിസ്റ്റന്റ് റഫറിമാരെയും നിയമിച്ചിട്ടുണ്ട് .

എന്നിരുന്നാലും, നിയമനം ഏറ്റവും അത്ഭുതകരമായ ഭാഗമായി വനിതാ  റഫറീസ് നിയമനം ആണ്. പുരുഷൻമാരുടെ ടൂർണമെന്റിനായി ഫിഫ  വനിതാ റഫറികളെ  തെരഞ്ഞെടുത്തിരിക്കുന്നത് ആദ്യമായാണ്.

മാച്ച് റഫറികൾ കൂടാതെ ആറു സപ്പോർട്ട്  റഫറികളെയും നിയമിച്ചിട്ടുണ്ട് .

"ഫിഫ പുരുഷ മത്സരങ്ങളിൽ പങ്കെടുക്കാൻ  ഇലൈറ്റ് വനിതാ റഫറിമാർക്ക് സമയമായി"...  ഫിഫ അധികൃതർ പറഞ്ഞു.

കഴിഞ്ഞ വർഷം പുരുഷ റഫറികൾകൊപ്പം  അവർ ജോലി ചെയ്തിരുന്നു. ഇപ്പോൾ അവർ ഒരു മത്സരത്തിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഫിഫ റഫറീസ്  തലവൻ  ബസുക്ക പറഞ്ഞു .



ശനിയാഴ്ച്ച കൊൽക്കത്ത സായ് ഗ്രൗണ്ടിൽ റെഫറികൾക്ക് തുടങ്ങിയ ട്രെയിനിങ് പ്രോഗ്രാം ഒക്ടോബർ 5 വരെ തുടരും .ട്രെയിനിങ്ങിൽ - ക്ലാസ്സ് റൂം സെഷൻ ,വീഡിയോ സെഷൻ , ടെക്നിക്കൽ ഇന്റെറാക്ഷനും , ഫീൽഡ് ട്രെയിനിങ്ങും ഉണ്ടാകും .


Read: ഫിഫ U17 ലോകകപ്പിന്റെ കഴിഞ്ഞ കാലങ്ങളിലെ ചാമ്പ്യന്മാർ ആരൊക്കെ ?

SouthSoccers

0 comments:

Post a Comment

Blog Archive

Labels

Followers