കേരള ബ്ളസ്റ്റേഴ്സിനു കീഴിൽ ഈ സീസണിൽ ശരാശരി 23 വയസുള്ള 12 ഓളം കളിക്കാർ ആണ് ഉള്ളത്, ഒരു യുവ ടീമിനെത്തനെയാണ് ജെയിംസ് ഈ തവണ ഒരുക്കിയിരിക്കുന്നത് .
ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച കോച്ച്കളിൽ ഒരാളാണ് ഡേവിഡ് ജെയിംസ്. അദേഹത്തിന്റെ ടീമിന്റെ ശരാശരി പ്രായം 23 വയസ്സുമാത്രം .
അവിടെയാണ് അയാളുടെ ടീം മികച്ച നാലു സ്ഥാനങ്ങൾ എത്തുമോ എന്നും
ഐ.എസ്.എൽ യുവ കളിക്കാർക്ക് എക്സ്പീരിയൻസ് നേടാനും ഉള്ള വേദി ആണോ എന്ന് ചോദ്യം പ്രസക്തമാകുന്നത് .
സി.കെ. വിനീത്, അനസ് എടത്തൊടിക തുടങ്ങി പ്രായം 30 കടന്നവർ പേരിനുമാത്രമേ ഉള്ളു.
"പ്രായം കൂടിയ കളിക്കാരെ ടീമിൽ എടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല . പ്രീമിയർ ലീഗിലെ കളിക്കാരെ ടീമിൽ ഉൾപ്പെടുത്താനുള്ള അവസരം എനിക്ക് കിട്ടി.
ക്ലബ്ബിൽ നിലനിർത്താൻ വേണ്ടിയും പേരിന് വേണ്ടിയും സീനിയർ താരങ്ങളെ സൈൻ ചെയ്ത് ക്യാഷ് ചിലവാക്കാൻ താൻ ആഗ്രഹിക്കുന്നില്ല .
ദീർഘകാല കാഴ്ചപ്പാടോടെ ആണ് താൻ താരങ്ങളെ ടീമിൽ എത്തിച്ചിരിക്കുന്നത്
നിങ്ങൾക്ക് എക്സ്പീരിയൻസ് വാങ്ങാൻ കഴിയില്ല ..അത് ഉണ്ടാക്കി എടുക്കണം .
യുവ താരങ്ങൾക്ക് അവരുടെ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരം നമ്മൾ ഉണ്ടാക്കി കൊടുത്താൽ പിന്നീട് നമുക്ക് അനുഭവസമ്പത്തു നിറഞ്ഞ കുറച്ച് അധികം കളിക്കാരെ ലഭിക്കും .
തന്റെ ടീമിന്റെ ശരാശരി പ്രായത്തെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയും ഇല്ലാ .
അവർക്ക് വേണ്ട ആത്മവിശ്വാസവും പരിശീലനവും നല്ല രീതിൽ കൊടുത്തു വരുന്നു .
ഫുട്ബോൾ ഗ്രൗണ്ടിൽ അവർ അത് പുറത്തെടുത്താൽ നമുക്ക് ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കും ..
തന്റെ യുവ താരങ്ങളിൽ ഇത്ര അധികം വിശ്വാസം ജെയിംസ് പുലർത്തുന്നു എങ്കിൽ നല്ല ഒരു ഫുട്ബോൾ വിരുന്ന് അവർ നമുക്ക് വേണ്ടി ഒരുക്കും എന്ന് പ്രത്യാശിക്കാം ..
Southsoccers media
0 comments:
Post a Comment