പൂനെ സിറ്റിയുടെ മുൻ പരിശീലകൻ റാകോ പോപ്പോവിക് വിട്ട് പിരിഞ്ഞ് 24 മണിക്കൂറിനകം തന്നെ മാർക്കോസ് പാക്വേറ്റയെ പരിശീലകനായി സൈൻ ചെയ്തിരിക്കുകയാണ് പൂനെ .ബ്രസീൽ യൂത്ത് കോച്ച് കൂടിയായിരുന്ന മാർക്കോസ് തന്റെ രാജ്യത്തിന് വേണ്ടി രണ്ട് ലോകകപ്പ് നേടി കൊടുത്തിട്ടുണ്ട് . 12 വർഷത്തോളം ബ്രസീൽ യൂത്ത് കോച്ച് ആയി സേവനം അനുഷ്ച്ചിട്ടുണ്ട് മാർക്കോസ് .
സെസ് ഫാബ്രിഗാസും ഡേവിഡ് സിൽവയും അടങ്ങുന്ന ടീമിനെ 2003ൽ ഫിൻലണ്ടിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പും യൂ എ ഇ യിൽ നടന്ന ഫിഫ ലോക യൂത്ത് ചാംപ്യൻഷിപ്പും ബ്രസീൽ നേടിയത് മാർക്കോസിന്റ് കീഴിലാണ് . അതിന് ശെഷം അൽ ഹിലാൽ ക്ലബ്‌നിന്റെ പരിശീലകനായി ഒരു സീസണിൽ തന്നെ 5 ടൈറ്റ്‌ലുകൾ നേടി കൊടുത്തിട്ടുണ്ട് . പിന്നീട് സൗദി അറേബ്യയുടെയും ലിബിയയുടെയും നാഷണൽ ടീം കോച്ചായും പ്രവര്തിച്ചട്ടുണ്ട് .
0 comments:
Post a Comment