‘റൊണാള്‍ഡോ...............ഡോ....ഓ...ഓ.ഓ.. നിങ്ങൾ ഇതു കാണുക. ഈ ഭൂഗോളത്തില്‍ വൈ ഹി ഈസ് കോള്‍ഡ് ജീനിയസ്. എന്തു കൊണ്ടാണ് ജീനിയസ് എന്ന വിളിപേരിന് പോര്‍ച്ചുഗലിന്റെ ഈ പ്രിയപുത്രന്‍ അര്‍ഹനായതെന്ന് അടിവരയിട്ട് തെളിയിക്കുന്ന ഗോള്‍’. കളി മലയാളത്തെ സ്വതസിദ്ധമായ ഭാഷയിൽ തന്റെ വരുതിയിലാക്കിയ ഷൈജുവിന്റെ വൈറൽ ആയി മാറിയ ലോകകപ്പിലെ മലയാളം കമന്ററി പറഞ്ഞ് ഇന്ത്യ മുഴുവനുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്തുക മാത്രമല്ല ഇത് ടി വി റേറ്റിങ്ങിലും പ്രതിഫലിച്ച് കണ്ടിരിക്കുകയാണ് .
കഴിഞ്ഞ ആഴ്ച്ചയിലെ കണക്ക് പ്രകാരം ആദ്യത്തെ നാല് ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ ടി വി യിൽ കണ്ടത് 47.3 മില്യൺ പേരാണ് അതിൽ കൂടുതൽ പങ്കും കേരളത്തിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിന് പിറകിലായി ബംഗാൾ , മഹാരാഷ്ട്ര , നോർത്ത് ഈസ്റ്റിലുമാണ് കൂടുതൽ വ്യൂവേർഷിപ്പ് . ഇതിൽ 55% പുരുഷന്മാരും 45% സ്ത്രീകളുമാണ് ടി വി യിൽ ലോകകപ്പ് കണ്ടിരിക്കുന്നത് .
ലോകകപ്പ് തുടങ്ങിയത് മുതൽ ആദ്യ 48 മണിക്കൂറിന്റെയാണ് ഈ കണക്കുകൾ . ഓൺലൈൻ വഴി വീക്ഷിച്ചവർ 6മില്യൺ പേരാണ് . ഇതിൽ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ആദ്യ മത്സരം മാത്രം കണ്ടത് 19.3 മില്യൺ ആരാധകരാണ് . BARC കണക്കുകൾ പ്രകാരം ആവറേജ് 39 മിനിറ്റോളം ആണ് കളികൾ കണ്ടിരിക്കുന്നത് .
0 comments:
Post a Comment