എഫ് സി കേരള : മലയാളി പ്രതിഭകളുടെ ഫാക്ടറി..
2014ൽ ഒരു ക്ലബ് തുടങ്ങുമ്പോൾ അത് ഒരു ഫാക്ടറി ആയി മാറുമെന്ന് പിന്നണിയിൽ ഉള്ളവർ ചിന്തിച്ചിട്ടുണ്ടാകില്ല. ഇപ്പോൾ എഫ് സി കേരള ഒരു ഫാക്ടറിയാണ് കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കുന്ന ഫാക്ടറി.. കാലിൽ കളിയുള്ള ആർക്കും അവിടെ കയറിച്ചെല്ലാം മികച്ച പരിശീലനവും മത്സരപരിചയവും നൽകി അവരെ ഇന്ത്യൻ ഫുട്ബോൾ ലോകത്തിലേക്ക് തുറന്നു വിടുകയാണ് മലയാളത്തിന്റെ ചെമ്പട.ടെക്‌നികൽ ഡയറക്ടർ, മുൻ ഇന്ത്യൻ പരിശീലകൻ നാരായണ മേനോനും ചീഫ് കോച്ച്, മുൻ സന്തോഷ് ട്രോഫി ജേതാവ് പുരുഷോത്തമനും മാനേജർ നവാസും ചുക്കാൻ പിടിക്കുന്ന എഫ് സി കേരള ടീമും സോക്കർ സ്‌കൂളും കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ സമതകളില്ലാതെ മുന്നേറ്റം സൃഷ്ടിക്കുകയാണ്..
ഒരു ക്ലബിന്റെയോ യൂണിവേഴ്സിറ്റിയുടെയോ കോളേജിന്റെയോ മേൽവിലാസം ഇല്ലാത്തവരെ പോലും എഫ് സി കേരള സീനിയർ ജൂനിയർ ടീമിൽ എത്തിക്കുമ്പോൾ സോക്കർ സ്കൂളിൽ നിരവധി പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രതിജ്ഞാബദ്ധരായ ഒരു പിടി യുവ പരിശീലകരും ഉണ്ട്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അക്കാദമികളിൽ ഒന്നായ എഫ് സി കേരള സോക്കർ സ്കൂൾ അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ ടു സ്റ്റാർ അക്രീഡിറ്റേഷൻ നൽകിയത് അവരുടെ പ്രവത്തനമികവായി വിലയിരുത്തപ്പെടുന്നു.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിലും എൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്ക്കൂളിലെ റെസിഡൻഷ്യൽ അക്കാദമിയിലുമാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ചെറുപ്പത്തിൽ തന്നെ മികച്ച പരിശീലനം നൽകുമ്പോൾ മികച്ച താരങ്ങളെ ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന് ലഭ്യമാകും എന്നാണ് നാരായണ മേനോൻ സാറിന്റെ പക്ഷം..
മികച്ച അനുഭവസമ്പത്തും പരിശീലക പരിജ്ഞാനവുമുള്ള അദ്ദേഹത്തിന്റെ കീഴിൽ എ എഫ് സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഒരു കൂട്ടം യുവ പരിശീലകർ കുട്ടികളെ കാല്പന്തിന്റെ വിവിധ അടവുകൾ പഠിപ്പിക്കുന്നത്..കേരള ജൂനിയർ സീനിയർ ടീമുകൾ മുതൽ ഇന്ത്യൻ ജൂനിയർ ടീം വരെ എത്തിനിൽക്കുന്ന എഫ് കേരള താരങ്ങൾ നാളെ ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ കൊയ്യുമെന്നാണ് എഫ് സി കേരള മുഖ്യ പരിശീലകൻ ടിജി പുരുഷോത്തമൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്..അതിന്റെതായ പരിശീലന രീതികളാണ് എഫ് സി കേരള പിന്തുടരുന്നത്..ഭാവിയിൽ പൂർണ്ണമായും സോക്കർ സ്‌കൂളിലെ സ്വന്തം അക്കാദമിയിൽ നിന്നും വാർത്തെടുത്ത താരങ്ങളെ മാത്രം കളത്തിലിറക്കി വിജയം കൊയ്യാൻ തക്കവണ്ണം ശക്തിയാർജ്ജിക്കുന്ന പ്രസ്ഥാനമാകും എഫ് സി കേരളയെന്നു മാനേജറും കോച്ചുമായ നവാസ് അഭിപ്രായപ്പെട്ടത്..
0 comments:
Post a Comment