വിജയവഴിയിൽ തുടരാൻ കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സിയും നിലവിലെ ജേതാക്കളായ മിനർവ്വ പഞ്ചാബും ഏറ്റുമുട്ടുമ്പോൾ കോഴിക്കോട്ടെ പോരാട്ടം തീപാറും. രാത്രി 7.30 ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിൽ ഷില്ലോങ് ലജോങിനെതിരെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം കേരള എഫ്സി സ്വന്തം മൈതാനത്ത് മിനർവ്വയെ നേരിടാൻ ഇറങ്ങുന്നത്. മികച്ച ഒത്തിണക്കം കാട്ടുന്ന മുന്നേറ്റനിരയാണ് നിര ഗോകുലം എഫ്സിയുടെ കരുത്ത്. യുവതാരം ഗനിയും അന്റോണിയോ ജർമ്മനും സുഹൈറും അടങ്ങിയ മുന്നേറ്റനിര മികച്ച പ്രകടനമാണ് ഷില്ലോങ് ലജോങിനെതിരെ കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ അസുഖം മൂലം കളിക്കാതിരുന്ന സൂപ്പർ താരം അർജുൻ ജയരാജും കൂടെ ടീമിലെത്തുന്നതോടെ മിനർവ്വ കീഴടക്കി ലീഗിൽ രണ്ടാം മുന്നേറാം എന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി.
മുൻ ചാമ്പ്യന്മാരായ ഐസ്വാൾ എഫ്സിയെ അവരുടെ തട്ടകത്തിൽ കീഴടക്കിയാണ് മിനർവ്വ പഞ്ചാബ് കോഴിക്കോട്ടേക്ക് എത്തുന്നത്. സൂപ്പർ താരം ചെഞ്ചോ ടീം വിട്ടെങ്കിലും കരുത്തർ തന്നെയാണ് മിനർവ്വ. മൂന്ന് കളികളിൽ നിന്നും ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി നിലവിൽ ഏട്ടാമതാണ് മിനർവ്വ പഞ്ചാബ്
ഇതിന് മുമ്പ് രണ്ട് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇരു ടീമുകളും ഒരോ ജയം വീതം നേടി. ഇരുടീമുകളുടെയും ജയം എതിർ തട്ടകത്തിൽ ആയിരുന്നു.
ഐ ലീഗിലെ മികച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ കോഴിക്കോട്ടെ ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത് മികച്ച ഒരു പോരാട്ടം തന്നെയായിരുന്നമെന്നത് തീർച്ച.
0 comments:
Post a Comment