കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആറാമത് കേരള പ്രീമിയർ ലീഗിന് ഡിസംബർ എട്ടിന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമാകും. ലീഗിലെ പുതുമുഖങ്ങളായ ആർഎഫ്സി കൊച്ചിന്റെ ഹോം മത്സരത്തോടെയാകും ഈ സീസണിന് തുടക്കം കുറിക്കുന്നത്. ആർഎഫ്സി കൊച്ചിന് പുറമേ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്സി, എഫ്സി കേരള, ക്വാർട്സ് എഫ്സി, എഫ്സി തൃശ്ശൂർ സാറ്റ് തിരൂർ, കോവളം എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം, എസ്ബിഐ, കേരള പോലീസ്, സെൻട്രൽ എക്സൈസ്, ഇന്ത്യൻ നേവി, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഗോൾഡൻ ത്രെഡ്സ് എന്നീ ടീമുകളും ഇത്തവണ ടൂർണമെന്റിൽ മാറ്റുരക്കും. ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും മത്സരങ്ങൾ.
കൂടുതൽ കാണികളെ ആകർഷിക്കാനാണ് ഇത്തരം ഒരു തീരുമാനം. ലീഗിന്റെ ഗ്രൂപ്പുകളും ഫിക്സ്ചറും ഉടൻ തന്നെ കെഎഫ്എ പുറത്തിറക്കും. മത്സരങ്ങൾ എല്ലാം ഓൺലൈൻ സ്ട്രീം പ്ലാറ്റ്ഫോമായ മൈകൂജോ ഡോട്ട് കോമിലൂടെ ഫുട്ബോൾ പ്രേമികൾക്ക് മത്സരങ്ങൾ ആസ്വദിക്കാം.
ഗോകുലം കേരള എഫ്സിയാണ് നിലവിലെ കേരള പ്രീമിയർ ലീഗ് ജേതാക്കൾ. ഫൈനലിൽ ക്വാർട്സ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയായിരുന്നു ഗോകുലം കീരീടം നേടിയത്. രണ്ട് തവണ കീരീടം നേടി എസ്ബിടിയാണ് കേരള പ്രീമിയർ ലീഗ് കീരീടത്തിൽ കൂടുതൽ തവണ മുത്തമിട്ടത്. ഈഗിൾ എഫ് സി ആയിരുന്നു പ്രഥമ ചാമ്പ്യന്മാരാർ
0 comments:
Post a Comment