Thursday, July 5, 2018

ഇംഗ്ലണ്ട് vs കൊളംബിയ : സമ്പൂർണ്ണ ആക്ഷൻ ത്രില്ലർ ബോബി കോട്ടപ്പടി മത്സരം വിലയിരുത്തുന്നു
ഫുട്ബാളിന്റെ ആദിമവും സാംസ്കാരികവുമായ പാരമ്പര്യത്തിന്റെ ഉപജ്ഞാതാക്കളാണ് ഇംഗ്ലീഷുകാർ. അധിനിവേശത്തിന്റെയും പടയോട്ടങ്ങളുടെയഉം  നീണ്ട ചരിത്രമുള്ള  ഇംഗ്ലണ്ടിന് അവരുടെ കൈവശം വക്കാൻ ഏറെ  ട്രോഫികൾ ഒന്നും തന്നെയില്ല. സാദാരണഗതിയിൽ ക്വാർട്ടറിനു അപ്പുറം പോകാറില്ലാത്ത ഇംഗ്ലണ്ട് ഈതവണ മടിശീലയി ൽ  കനവുമായിട്ടയാണ് ഇറങ്ങിയിരിക്കുന്നത്. യുവ നിരയുമായി ഇറങ്ങി ചരിത്രം  പടപ്പുറപ്പാട്  തിരുത്താനാണ്.
    ഒരു ഷാജി കൈലാസ് സിനിമ കണ്ടിറങ്ങിയ ഫീൽ ആണ്മത്സരം കഴിഞ്ഞപ്പോൾ . റഫറിയുടെ  മനസ്സാനിദ്യം നഷ്ടപ്പെട്ടോ  എന്നൊരു സംശയം. 

   3-1-4-2 എന്ന് ഫോർമേഷനിൽ ആണ് ഇംഗ്ളണ്ട് ഇറങ്ങിയത്. മധ്യ നിരയിൽ 4 പേരെ വിന്യസിപ്പിക്ക വഴി വശങ്ങളിലൂടെ ആക്രമണവും പ്രതിരോധവും ഒന്നിച്ചാണെന്നു  സൂചന നൽകി.  കഴിഞ്ഞ  രണ്ടു മത്സരങ്ങളിൽ  കളിക്കാതിരുന്ന ഡെല്ല  അല്ലി  ലാസ്റ്റ് ഇലവനിൽ സ്ഥാനം പിടിച്ചു. ബെൽജിയത്തിനെതിരെ കളിക്കാതിരുന്ന ഹാരി  kane ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചു വന്നു. സ്‌ട്രൈക്കർ മാർ  രണ്ടുപേരും തുടക്കം മുതലേ ആഞ്ഞടിച്ചിരുന്നു. ആക്രമണഫലമായി കുറച്ചധികം കോർണർ കൽ  ലഭിക്കുകയും ഇംഗ്ലണ്ട് ഗോൾ നേടുമെന്ന് തോന്നിപ്പിക്കുകയും ചെയ്തു. പക്ഷെ കൊളമ്പിയ യുടെ  പ്രതിരോധം,  പ്രതീക്ഷിച്ചതിലും ഭംഗിയായി കാര്യങ്ങൾ കളത്തിൽ നടപ്പിൽ വരുത്തി. ലെർമയുടെ അദൃശ്യ ഇടപെടലുകൾ  കളിയെ അവരുടെ രീതിയിൽ കഴിഞ്ഞു     അതിജീവനവും പ്രതിരോധവും കൊളമ്പിയയുടെ  സ്ഥായിയായ ഭാവമാണ്.
           ഇംഗ്ലണ്ടിന്റെ സെന്റർ ബാക്കുകൾ വളരെ സംനമയതോടെ ഫാൽക്കോവയെയും കിന്ററോയെയും പൂട്ടിക്കളഞ്ഞു. ഒരിക്കൽപോലും ഇംഗ്ലീഷ് ഡിഫൻഡർസ് ടീമിന്റെ ബാലൻസിങ് കളയാതെ  കളിക്കാൻ ശ്രമിച്ചു  അതേപോലെ തന്നെ കൊളംബിയയുട   mid  ഫീൽഡ് - സ്‌ട്രൈക്കർ ബന്ധം  തടയാനും കഴിഞ്ഞു.  റോഡ്രിഗസ് നെ  പോലെ ഒരു കളിക്കാരന്റെ അഭാവം ഇത്രയും വലിയ ഒരു 
ആദ്യപകുതിയിൽ ഗോളുകളൊന്നും വന്നില്ല എന്നല്ല ഗോളിലേക്കുള്ള ഷോട്ടുകൾ വരെ കുറവായിരുന്നു. ടൂർണമെന്റിൽ  എത്രത്തോളം ടീമിനെ ബാധിച്ചു എന്ന് ഹോസെ പെക്കർമാന്‌  മനസിലായിട്ടുണ്ടാകും.. 
   കൊളംബിയക്കെതിരെ  ഹാരി കാണേണ്ട പെനാൽറ്റിയിലൂടെ ഗോൾ നേടിയതിൽ പിന്നെ  മാത്രമാണ് കൊളംബിയ കണ്ണുംപൂട്ടി ആക്രമണം തുടങ്ങിയത്.  നിർഭാഗ്യത്തിന്റെ അകമ്പടി ആ പെനാല്ടിയിൽ ഉണ്ടായിരുന്നോ എന്നുള്ളത് ആശയകുഴപ്പം സൃഷ്ഠിച്ചേക്കാം. ജയിക്കാമായിരുന്ന മത്സരത്തിൽ ഇംഗ്ലണ്ടിൻറ്റെ  അലസത കൊണ്ട് വന്നാൽ തെറ്റായിരുന്നു  ഏറി മീനയുടെ എന്ന് വേണം   കരുതാൻ.  കൊളംബിയൻ ജനതയുടെ തീവ്രാഭിലാഷത്തിന്റെ നെഞ്ചകത്തുനിന്നാണ് ആ ഗോൾ വന്നത്.    കളിയുടെ ആത്മാവിനെ തിരിച്ചുപിടിച്ച ആ ഗോൾ മതി അടുത്ത നാലു വർഷത്തേക്ക് കൊളംബിയൻ ജനതയുടെ മനസിന്റെ മടിത്തട്ടിൽ  താലോലിച്ചു സൂക്ഷിക്കാൻ.  
  കളി എക്സ്ട്രാ ടൈമിലേക്കു പ്രവേശിച്ചപ്പോൾ കൊളംബിയ തകർത്താടി. പക്ഷെ ഒരിക്കൽപോലും ഗോളിലേക്ക് അവർക്കു ലക്ഷ്യം വെക്കാൻ കഴിയാഞ്ഞതു.  ഇംഗ്ലീഷ് കുട്ടന്മാരുടെ പ്രതിരോധമിടുക്ക് കൊണ്ട് മാത്രമാണ്. മതിയായ ഗെയിം പ്ലാനിന്റെ അഭാവം കൊളംബിയ യിൽ നിഴലിച്ചിരുന്നു. ഷൂട്ടൗട്ടിൽ കീപ്പറും കിക്കെടുക്കുന്നവനും മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന  ഒരു മത്സരത്തിൽ ഭാഗ്യത്തിന്റെ അകമ്പടി എത്രത്തോളമുണ്ടെന്ന് പറയാതെ അറിയവന്നതാണല്ലോ.  (ലേഖകൻ കോട്ടപ്പടി  ഫുട്ബോൾ അക്കാഡമിയുടെ പരിശീലകനാണ് )

0 comments:

Post a Comment

Blog Archive

Labels

Followers