മറക്കാനാവുമോ ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധനനും ആരോൺ ഹ്യൂഗ്സിനെ. ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം പതിപ്പിൽ,തട്ടിക്കൂട്ട് താരങ്ങളെ വെച്ച് താളം കണ്ടെത്താനാകാതെ വിഷമിച്ചപ്പോൾ തന്റെ അനുഭവ സമ്പത്തും നേതൃത്വ പാഠവും ഒരു പോലെ വിനിയോഗിച്ച് തന്റെ ടീമിന്റെ 'മിശിഹാ' യായി അവതരിപ്പിച്ചാണ് ഹ്യൂഗ്സ് മലയാളികളുടെ നെഞ്ചിലേറിയത്.
ചോര പൊട്ടിയൊഴുകുന്ന തലയുമായി കയറിപോയി ഒടുവിൽ ബാൻഡേജ് മായി പറന്നു വന്നു കളിച്ച് നമ്മുടെ സ്വന്തമെന്ന് അന്ന് മുതൽ മലയാളികൾ നെഞ്ചോടു ചേർത്തു വിളിച്ച നമ്മുടെ സ്വന്തം ഹ്യൂഗ്സ് ഏട്ടനെ അങ്ങനെയൊരു കാല്പന്ത് കളി പ്രേമിയും മറക്കാനിടയില്ല.
ഒരേ സമയം സ്വന്തം രാജ്യത്തിന് വേണ്ടി കളിച്ചതിനു ശേഷം പതിന്നാലു മണിക്കൂറോളം യാത്ര കഴിഞ്ഞ് നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ്ന് വേണ്ടി തൊണ്ണൂറു മിനിട്ട് തികച്ചും കളിച്ച് തന്റെ ജോലിയോടുള്ള ആത്മാർത്ഥയും ആത്മബന്ധവും കടപ്പാടും നമുക്ക് കാണിച്ച് തന്നു അദ്ദേഹം.
1979 നവംബർ മാസം 9 നാണ് ഹ്യൂഗ്സ് നോർത്ത് അയർലണ്ടിലെ ഒരു സാധാരണ ഗ്രാമ പ്രദേശമയിരുന്ന കുക്ക്‌സ് ടൗണിൽ ജനിക്കുന്നത്. തന്റെ പതിനെട്ടാം വയസിൽ ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടിയാണ് കളിക്കളത്തിലെ തന്റെ സീനിയർ കരിയറിന് തുടക്കമിട്ടത്. എട്ട് സീസണോളം അവിടെ ചെലവഴിച്ച അദ്ദേഹം നാല് ഗോളുകൾ ഉൾപ്പെടെ 205 മൽസരങ്ങളിൽ കളിച്ചു. പിന്നീട് ആസ്റ്റൺ വില്ലയിലേക്ക് കൂടുമാറി അവിടെ മൂന്ന് സീസണിലും തന്റെ മികവ് ആ ആറടിക്കാരൻ തെളിച്ചു (54 മത്സരങ്ങൾ) പിന്നീട് വീണ്ടും കൂടുമാറി ഫുൾഹാമിൽ കളിച്ച അദ്ദേഹം ഏഴ് സീസണോളമായി 196 മത്സരങ്ങൾ കളിച്ചു.
തന്റെ സീനിയർ കരിയറിന്റെ തൊണ്ണൂറ് ശതമാനവും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ച അദ്ദേഹം ഒരു തവണ പോലും റെഡ് കാർഡ് വാങ്ങിയിട്ടില്ല. ഈ റെക്കോർഡിൽ വെല്ലുവിളിയായത് ചെമ്പടയുടെ റയാൻ ഗിഗ്സ് മാത്രമായിരുന്നു.
കേരള ബ്ലാസ്റർസിന്റെ ഫൈനൽ കൂടാതെ ഫുൾഹാമിന് വേണ്ടി യുവേഫ യൂറോപ്പ കപ്പ് ഫൈനലിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ തവണ രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞതിൽ രണ്ടാം സ്ഥാനവും അദ്ദേഹത്തിനാണ്. മുൻപ് രണ്ടു തവണ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിടവാങ്ങിയപ്പോളും കോച്ചുമാരുടെ നിർബന്ധം മൂലം തിരിച്ചുവരേണ്ടിയിരുന്ന അവസ്ഥയായിരിക്കുന്നു ഈ ആറടിക്കാരനായ 'കപ്പിത്താന്' യൂറോ 2016 നുള്ള ടീമിലും അദ്ദേഹം ഉണ്ടായിരുന്നു.
ചടുലമാർന്ന ക്ലിയറൻസുകളും തന്റെ സ്വതസിദ്ധമായ ' ജെന്റിൽമാനിസം ' കൊണ്ടും മലയാളിക്കര കീഴടക്കിയാണ് അദ്ദേഹം പോയത്.
39 കാരനായ ഹ്യൂഗ്‌സ് രാജ്യത്തിന് വേണ്ടി 112 തവണ ബൂട്ടണിഞ്ഞു..
0 comments:
Post a Comment