ബോളുമായി ഇന്ത്യൻ ഫുട്‌ബോൾ ടീം പ്രണവം തുടങ്ങിയെന്നു വ്യക്തം. കൊനേട്ടനെന്ന ഇംഗ്ലീഷ് കോച്ചിനു കീഴിൽ ബോള് കിട്ടിയാൽ അകലേക്ക് കോപത്തോടെ തൊഴിച്ചു അകറ്റി കളിക്കുന്ന ലോങ് ബോള് ടാക്ടിക്സിന് പകരം പന്തിനെ തൊട്ടു തലോടി പാകത്തിന് കൂട്ടുകാർക്ക് പാസ് ചെയ്തു കളിക്കുന്ന സൗന്ദര്യാത്മക ഫുട്‌ബോൾ ആണ് ക്രൊയേഷ്യൻ കോച്ചിനു കീഴിൽ ഇന്ന് ടീം ഇന്ത്യ കളിച്ചത്. ശരിക്കും അത്ഭുതപ്പെടുത്തുന്ന ബോളടക്കം പ്രകടിപ്പിച്ച ഇന്ത്യൻ പ്ലെയേഴ്‌സ് നിൽവാരത്തിൽ തങ്ങൾ ഒട്ടും താഴെ അല്ലെന്നു തെളിയിച്ചു കഴിഞ്ഞു.
പുതിയ കൊച്ചിന് കീഴിൽ ആദ്യ കളിയുടെ പരിഭ്രമവുമായി ഇറങ്ങി ഡിഫെൻസീവ് പിഴവിന്റെ പേരിൽ 3 ഗോൾ വഴങ്ങി തോൽവി പിണഞ്ഞെങ്കിലും ഇന്ത്യൻ ടീം വളർന്നു കഴിഞ്ഞു എന്നു ഓരോ കളിയാരാധകനും ഇന്നത്തെ കളിയോടെ ഒരു ഉറപ്പ് ലഭിച്ചു. അതിന്റെ നേര്സാക്ഷ്യം ആയിരുന്നു അമർജിത്തിനെ പോലുള്ള 20 വയസ് തികയാത്ത പയ്യൻ അടക്കം കളിക്കുന്ന ഇന്ത്യൻ ടീം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കുന്ന കളിക്കാർ ഉള്ള കരീബിയൻ ടീമിന് മേൽ മേധാവിത്യം നേടി രണ്ടാം പകുതി അവസാനിപ്പിച്ചത്.
സഹൽ, ബ്രണ്ടൻ, എന്നിവർക്ക് ശോഭനമായ ഒരു ഭാവി കാത്തിരിക്കുന്നു എന്നുറപ്പ്.
നന്ദി ടീം ഇന്ത്യ. റിസൾട്ട് നോക്കി അഹ് വീണ്ടും തോറ്റല്ലേ എന്നു കളി കാണാത്ത വിമർശകർ പറയും. പക്ഷെ കളി കണ്ടവർ പറയും. ടീം ഇന്ത്യ മാറി. ഈ ടീമിന് ഈ കോച്ചിന്റെ കീഴിൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും. ഇത് കളി കണ്ട ഞങ്ങളെ പോലെയുള്ള സാധാരണക്കാരുടെ ശക്തമായ വിശ്വാസം ആണ് . അന്ധവിശ്വാസം അല്ല. കളി കണ്ടപ്പോൾ ലഭിച്ച ഉറപ്പാണ് അത്.
- ആൽവി മണിയങ്ങാട്ട്
0 comments:
Post a Comment