ജപ്പാൻ - വിറ്റ്നാം ക്വാർട്ടർ
തുല്യശക്തികൾ ഏറ്റുമുട്ടിയ പതിനേഴാം ഏഷ്യ കപ്പിന്റെ പ്രീക്വാർട്ടറിൽ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു ജപ്പാൻ ക്വാട്ടറിൽ കടന്നു. കളിയുടെ 20ആം മിനിറ്റിൽ ടോമിയാസിന്റെ ഹെഡറാണ് കളിയുടെ വിധി നിർണയിച്ചത്.
ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും മൈതാനത്തു നിറഞ്ഞുകളിച്ച സൗദിക്ക് പുറത്താകാനായിരുന്നു വിധി.ജപ്പാൻ വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടറിൽ വിയറ്റ്നാമിനെ നേരിടും.ഇന്നലെ നടന്ന ആദ്യ പ്രീക്വാർട്ടറിൽ ജോര്ദാനെ പെനാൽറ്റിയിലൂടെ മറികടന്നാണ് വിയറ്റ്നാം ക്വാർട്ടർ പ്രവേശനം നേടിയത്.
0 comments:
Post a Comment