എഫ് സി കേരള - ഇന്ത്യൻ ഫുട്ബോളിലെ നിശ്ശബ്ദ വിപ്ലവം
- സൗത്ത് സോക്കേഴ്‌സ് റിപ്പോർട്ട് -
രാജ്യത്തെ ആദ്യത്തെ ജനകീയ പ്രൊഫഷണൽ ടീം തയ്യാറെടുക്കുന്നു.. പുൽമൈതാനങ്ങളിൽ കാൽപ്പന്തുകളിയുടെ വിസ്ഫോടനങ്ങൾ തീർക്കാൻ..
ജൂനിയർ ടീം :
ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ സംഭാവനകളായേക്കാവുന്ന ഒരുപിടി താരങ്ങൾ ഐ ലീഗിലും KFA അംഗീകൃത ടൂർണ്ണമെന്റുകളിലും കഴിവ് തെളിയിക്കാൻ തയ്യാറെടുക്കുന്നു.. കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടാണ് ഒരു ടീം 7000 ൽപ്പരം കുട്ടികളിൽ നിന്നും സെലക്ഷൻ ട്രയൽസ് നടത്തി ജൂനിയർ ടീം ഉണ്ടാക്കുന്നത്..
ഇതിൽ നിന്നും 85 ഓളം കുട്ടികളെ U 12, U 14, U 17, U 19 കാറ്റഗറിയിൽ തിരഞ്ഞെടുത്തിട്ടുണ്ട്.. ഇവരുടെ പ്രകടനവും അനുസരിച്ച് സീനിയർ ടീമുകളിലേക്ക് സ്ഥാനക്കയറ്റവും നൽകുന്നതാണ്. ഭാവിയിൽ എഫ് സി കേരളയുടെ സീനിയർ ടീമിൽ കളിക്കാൻ പോകുന്ന എല്ലാ താരങ്ങളും എഫ് സി കേരളയുടെ അക്കാദമികളിൽ നിന്നും വളർന്നു വരുന്ന താരങ്ങൾ തന്നെ ആയിരിക്കണം എന്ന ലക്ഷ്യവും മുന്നിൽ കണ്ടുകൊണ്ടാണ് എഫ് സി കേരളയുടെ ജൂനിയർ അക്കാദമിയുടെ പ്രവർത്തനം
സോക്കർ സ്കൂൾ:
മാത്രമല്ല ഭാവിയിലെ താരങ്ങളെ വളർത്തിയെടുക്കാൻ വേണ്ടി ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ചതെന്ന് തന്നെ പറയാവുന്ന, 5 വയസു മുതൽ 19 വയസ്സ് വരെ ഉള്ള,350 ഓളം കുട്ടികളുള്ള ഒരു സോക്കർ സ്കൂളും FC കേരളയുടേതായി ത്രിശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്..
പരിശീലകർ :
കേരളത്തിൽ ആകെയുള്ള നാല് A ലൈസൻസ് കോച്ചുമാരിൽ 3 പേരും FC കേരളയുടെ ബോർഡ് മെമ്പർ, പ്രമോട്ടർ, കോച്ചിംഗ് സ്റ്റാഫ് എന്നീ സ്ഥാനങ്ങൾ അലങ്കരിക്കുന്നവരാണ്.. മുൻ ഇന്ത്യൻ പരിശീലകനും പ്രസിദ്ധനുമായ നാരായണ മേനോൻ സാർ ടെക്നിക്കൽ ഡയറക്ടറും പ്രമോട്ടറും ടീമിന്റെ നെടുന്തൂണുമാണ്. മുൻ സന്തോഷ് ട്രോഫി ജേതാവായ പുരുഷോത്തമനും, ബിബി തോമസും ടീമിന്റെ പരിശീലകരും പ്രമോട്ടർമാരുമാണ്. ഇന്ത്യയിൽ ലഭ്യമായ ഒരേ ഒരു ലെവൽ 2 ഗോൾകീപ്പിംഗ് കോച്ചായിട്ടുള്ള ഹമീദ് സാറും FC കേരള കുടുംബത്തിലംഗമാണ്.. മാത്രമല്ല പ്രതിഭകളായ എട്ടോളം സഹപരിശീലകരും FC കേരളയോടപ്പം ഉണ്ട്..
സൗത്ത് സോക്കേഴ്‌സ്
www.southsoccers.com
www.facebook.com/southsoccers
www.twitter.com/south_soccers
www.instagram.com/southsoccers
www.youtube.com/southsoccers
0 comments:
Post a Comment