Friday, June 16, 2017

സൂപ്പർ ലീഗ് ഐഡിയ നടക്കുന്ന കാര്യം സംശയം



No automatic alt text available.









8 ടീം വീതം വെച്ച് സൂപ്പർ ലീഗ് നടത്താനുള്ള പദ്ദതി എ ഐ എഫ് എഫ് ഇന്റെ മാർക്കറ്റിംഗ് പാർട്നെർസ് തള്ളി കളഞ്ഞു .
റിപോർട്ടുകൾ പ്രകാരം ,സൂപ്പർ ലീഗ് ചെലവേറിയതും ഈ സീസണിൽ നടത്താൻ 20 കോടിയോളം അതികം മുതൽ മുടക്കേണ്ടി വരും ,ഇപ്പോൾ തന്നെ ഐ ലീഗിന് അടുത്ത സീസണിൽ മാർക്കറ്റിങ്ങിനും പ്രൊമോഷനും വേണ്ടി 10 കോടി രൂപ നിശ്ചയിച്ചിട്ടുണ്ട് .
ഈ സീസണിൽ അണ്ടർ 17 വേൾഡ് കപ്പ് വരുന്നതിനാൽ സീസണിലെ ദിവസങ്ങൾ നഷ്ടപ്പെടും ,ഈ കാലയളവിൽ 54 മത്സരം നടത്താൻ സാധിക്കില്ല .
ഇതിന് പകരമായി ഇപ്പോൾ ഫെഡറേഷൻ പുതിയ പദ്ധതി ആലോചിക്കുന്നു ,അത് ഐ എസ്‌ എല്ലിനും ഗുണകരമായിരിക്കും .ഇത് 
 പ്രകാരം രണ്ട് ലീഗും സമാന്തരമായി കളിക്കും .
ഐ എസ്‌ എല്ലിന് എ എഫ് സി കപ്പും ഐ ലീഗിന് എ എഫ് സി ചാമ്പ്യൻസ് ലീഗ് സ്ലോട്ടുമായിരിക്കും .
സമയം ലഭിക്കുകയാണെങ്കിൽ സൂപ്പർ കപ്പ് നോക്ക് ഔട്ട് ടൂർണമെന്റ് ഉണ്ടാകും ,പക്ഷെ എ എഫ് സി കപ്പ് സ്ലോട്ടുകൾ ഒന്നും തന്നെ ഇതിനു ഉണ്ടാകില്ല .
അന്തിമ തീരുമാനം വരും ദിവസങ്ങളിൽ എ എഫ് സി സിനിയർ ഒഫീഷ്യൽസുമായി സംസാരിച്ച ശേഷം ഉണ്ടാകും .

സൗത്ത് സോക്കേർസ് മീഡിയ വിങ്ങ്

0 comments:

Post a Comment

Blog Archive

Labels

Followers