ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളുടെ കാത്തിരിപ്പിന് ഇനി കൃത്യം ഒരു വർഷം. 2018 ജൂൺ 14 ന് റഷ്യയിൽ പന്ത് ഉരുളും. ലോകം മുഴുവൻ റഷ്യയിലേക്ക് ഒതുങ്ങും. കാത്തിരിപ്പ് എല്ലാവർക്കും മടുപ്പാണ് പക്ഷെ കാൽപന്തുകളിയുടെ മാമാങ്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനു ഒരു പ്രത്യേക സുഖം ഉണ്ട്. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. മോസ്കോയുടെ തലയെടുപ്പായ ലുഷ്‌കിനി ഉൾപ്പടെ 12 വേദികളിൽ ആയി ആണ് മത്സരം നടക്കുന്നത്. ഏതൊക്കെ ടീമുകൾ ആണ് മത്സരത്തിന് ഉണ്ടാവുക എന്ന് ഇതുവരെ അറിയാറായിട്ടില്ല. ആതിഥേയരായ റഷ്യക്കുപുറമെ ലാറ്റിൻ അമേരിക്കയിൽ നിന്ന് ബ്രസീലും ഏഷ്യയിൽ നിന്ന് ഇറാനും ടിക്കെറ്റ് ഉറപ്പിച്ചു കഴിഞ്ഞു. ലോകത്തിനു മുന്നിൽ എന്ത് അത്ഭുതങ്ങൾ ആണ് റഷ്യ ഒരുക്കിയിരിക്കുന്നത് നമുക്ക് കാത്തിരുന്ന് കാണാം.
സൗത്ത് സോക്കേഴ്സ് മീഡിയവിങ്
0 comments:
Post a Comment