Wednesday, May 30, 2018

ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പിൽ 100 തികക്കാനൊരുങ്ങി സുനിൽ ഛേത്രി




ഇന്ത്യ ഉൾപ്പടെ കെന്യ , ന്യൂസീലൻഡ് , ചൈനീസ് തായ്‌പേ എന്നി രാജ്യങ്ങളടങ്ങുന്ന  ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ് ജൂൺ ഒന്നിന്  മുംബൈ ഫുട്ബാൾ അറീനയിൽ വെച്ച് നടക്കും .എന്നാൽ ജൂൺ 4 ന് കെന്യയുമായുള്ള മത്സരം ഏറ്റവും പ്രത്യേകതയുള്ളതായിരിക്കും .എന്താണെന്നല്ലേ ? അതെ ദേശീയ ഫുട്ബോളിലെ നായകൻ സുനിൽ ഛേത്രിയുടെ നൂറാം മത്സരം. അത്തരമൊരു നാഴികക്കല്ലിലെത്തിയ ബെയ്ച്ചുങ് ബൂട്ടിയയ്ക്ക് ശേഷം രണ്ടാമത്തെ ഇന്ത്യക്കാരനായിരിക്കും ബെംഗളൂരു എഫ് സി സ്ട്രൈക്കർ.





2005 ജൂൺ 12 ന് പാക്കിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച 33 കാരൻ ഇതുവരെ 98 ക്യാപ്സുകൾ  നേടിയിട്ടുണ്ട്. ഇന്റർകോണ്ടിനെൻറൽ കപ്പ് ചൈനീസ് തായ്പേയ്ക്കെതിരെയുള്ള അരങ്ങേറ്റ മത്സരത്തോടെ  ഇത് 99 ആകും . രാജ്യത്തിന് വേണ്ടി 104 മത്സരങ്ങളിൽ കളിച്ച് ഇതിഹാസ താരം ബൂട്ടിയയാണ് മുന്നിൽ.





ബംഗളൂരു എഫ്സി ക്യാപ്റ്റൻ ഛേത്രി ഇന്ത്യക്ക് വേണ്ടി ഇത് വരെ 56 ഗോളുകൾ നേടിയിട്ടുണ്ട് , അതിൽ ഛേത്രിയുടെ ആദ്യ ഹാട്രിക്ക് പിറന്നത് 2008 ഓഗസ്റ്റ്  13 ന് എഫ് സി ചല്ലന്ജ്  കപ്പ് ഫൈനലിൽ താജാകിസ്താനെ ഇന്ത്യ  4-1 ന് കീഴടക്കിയപ്പോഴാണ് . കഴിഞ്ഞ ജൂണിൽ ഛേത്രി ലോകത്തിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിലും  നാലാം സ്ഥാനത്തെത്തി. കിർഗ്ഗിസ്ഥാന് എതിരെ മത്സരത്തിൽ  54 ാം ഗോൾ നേടിയതോടെ  ഇംഗ്ലണ്ടിൻറെ ഇതിഹാസം വെയ്ൻ റൂണിയെ മറികടനന്നായിരുന്നു  നേട്ടം .


റിപ്പോർട്ടുകൾ അനുസരിച്ച് 100ആം  മത്സരോത്തോട് അനുബന്ധിച്ച് ഛേത്രിയെ ആദരിക്കാൻ എഫ് എഫ് പദ്ദതി ഇടുന്നുന്നുണ്ട് , കൂടാതെ മുംബൈ ഫുട്ബോൾ അസോസിയേഷനും പല പരിവാടികളും ആസൂത്രണം ചെയ്യുന്നുണ്ട് .നേരത്തെ എഫ് എഫ് രാജ്യത്തെ നാലാമത്തെ ഉയർന്ന അവാര്ഡായ പദ്മശ്രീക്ക് വേണ്ടി ഛേത്രിയുടെ പേര് ശുപാർശ ചെയ്തിരുന്നു .



0 comments:

Post a Comment

Blog Archive

Labels

Followers