Monday, May 21, 2018

ടീം സെലെക്ഷനെ ന്യായികരിച്ച് ഇന്ത്യൻ ഫുട്‍ബോൾ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ

             




അടുത്ത മാസം ഇന്ത്യയിൽ വെച്ചു നടക്കുന്ന   ഇന്റകോണ്ടിനെണ്ടൽ ഫുട്‍ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിന്റെ സെലക്ഷൻ രീതിയെ ഇന്ത്യൻ ഫുട്‍ബോൾ ആരധകർ വളരെ രൂക്ഷമായി ആണ് വിമർശിച്ചുകൊണ്ടിരിക്കുന്നത്.ഇന്ത്യൻ ആരാധകർ പരിശീലകൻ   സ്റ്റീഫൻ കോൺസ്റ്റന്റൈനെ ആണ് മുഖ്യമായും വിമർശിക്കുന്നത്. ഇതിനുള്ള വിശദീകരണവും ആയി കോൺസ്റ്റന്റൈൻ തന്നെ കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തി. 
                  വിമർശനങ്ങളെ കാര്യമായി എടുക്കുന്നില്ല എന്നും തന്റെ ടീം സെലക്ഷനെ മോശം ആയി കാണുന്നില്ല എന്നും അദ്ദേഹം അഭിപ്രായപെട്ടു.ടീമിന്റെ ഘടനക്ക് ചേരുന്ന കളിക്കാരെ ആണ് തിരഞ്ഞെടുത്തത് അല്ലാതെ   വ്യക്തികത പ്രകടനം നോക്കി അല്ല ടീം തിരഞ്ഞെടുപ്പ് നടത്തിയത് എന്നും അദ്ദേഹം അഭിപ്രായപെട്ടു.
                30 പേരെ ആണ് ടൂർണമെന്റിന്റെ ക്യാമ്പിലേക്ക്‌ കോച്ച് തിരഞ്ഞെടുത്തത്. ജൂൺ ഒന്നിനാണു ഇന്ത്യയുടെ ആദ്യ മത്സരം. ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത പല താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയില്ല ഇതാണ് ആരാധകർ പരിശീലനകന് എതിരെ തിരിയാൻ കാരണം. എഫ് സി ഗോവയുടെ മന്ദർ റാവു ദേശായി, ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചെന്നൈ സിറ്റി എഫ് സി യുടെ സൂസിരാജ്, രാഹുൽ ബെക്കേ, ആദിൽ ഖാൻ, ബ്രെൻഡൻ ഫെർണാഡസ് തുടങ്ങി മികച്ച ഫോമിൽ ഉള്ള താരങ്ങളെ ആണ് കോൺസ്റ്റന്റൈൻ ടീമിലെക്ക് പരിഗണിക്കാതിരുന്നത്. 
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ 
        "എനിക്ക് വേണ്ടത് ടീമിന്റെ ഘടനക്ക് ചേർന്ന കളിക്കാരെ ആണ്. ഒന്നോ രണ്ടോ ഗോളുകൾ ഐ എസ് ലിലും, ഐ ലീഗിലും നേടിയത് നല്ലത് തന്നെ പക്ഷെ അതുകൊണ്ട് മാത്രം ദേശിയ ടീമിൽ കളിക്കാൻ അവർ പ്രാപ്തി നേടി എന്ന് എനിക്ക് തോന്നുന്നില്ല. ലീഗുകളിൽ അവർ മികച്ച പ്രകടനം നടത്തിയിരിക്കാം. പക്ഷെ ആ പ്രകടനം കൊണ്ട്  ഇന്റർനാഷണൽ മാച്ചുകളിൽ അവർക്കു ഇറാനും അഫ്ഗാനും പോലുള്ള ടീമുകളുടെ അടുത്ത് കളിക്കാൻ സാധിക്കുമോ. ഇന്റർനാഷണൽ മത്സരങ്ങൾ ക്ലബ് ഫുട്‍ബോളിൽ നിന്നും തികച്ചു വ്യത്യസ്തം ആണ്. കഴിഞ്ഞ മത്സരത്തിനു മുൻപ് വരെ തുടർച്ച ആയി 13 മത്സരത്തിൽ നമ്മൾ തോൽവി അറിയാതെ മുന്നേറി. ഏഷ്യ കപ്പിനും നമ്മൾ യോഗ്യത നേടി. സാഫ് കപ്പും ത്രീ രാഷ്ട്ര ടൂർണമെന്റിലും നമ്മൾ വിജയിച്ചു. അതുകൊണ്ട് ടീമിന്റെ പ്രകടനം നോക്കി അല്ല ആളുകൾ വിമർശിക്കുന്നത്.എന്നെ വ്യക്തിപരമായി ഇഷ്ട്ടം അല്ലാത്തവർ ആണ് വിമർശനങ്ങൾ നടത്തുന്നത്.ഒരു പക്ഷെ അവർക്ക് ഞാൻ എന്ന വ്യക്തിയെ ഇഷ്ട്ടം അല്ലാത്തതായിരിക്കാം അതിന് കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ ഫുട്‍ബോളിനെ കുറിച്ച് ചിന്തിക്കുന്നവർ എന്റെ പുറകിൽ ഉണ്ട് ഞാൻ വന്ന നാൾ മുതൽ അവരോട് ഞാൻ നന്ദി പറയുന്നു "
                     



ഇന്ത്യൻ താരങ്ങളുടെ കളിയിൽ ഉള്ള മനോഭാവത്തെയും മുന്നോട്ടു പോകുമ്പോൾ അവർ എന്തിക്കെ മാറ്റങ്ങൾ വരുത്തണം എന്നും അദ്ദേഹം സംസാരിച്ചു. 
                  "നമ്മളുടെ പ്രധാന പ്രശ്നം മനോഭാവം ആണ്.  പ്രീമിയർ ലീഗിലേക്ക്‌ അടുത്ത സീസനിൽ  സ്ഥാനകയറ്റം കയറ്റം കിട്ടിയ വോൾവസ് ടീമിന്റെ ക്യാപ്റ്റനും ഇന്ത്യൻ വംശജനും ആയ ഡാനി ബാത്തിനോട് സംസാരിക്കുകയുണ്ടായി.അദ്ദേഹം 6 ദിവസം അവധിയിൽ  ആയിരുന്നു പക്ഷെ അപ്പോളും ഡാനി പരിശീലനം മുടക്കുന്നുണ്ടായിരുന്നില്ല. ഇങ്ങനെ ഉള്ള മനോഭാവം നമ്മളുടെ താരങ്ങൾക്ക് ഇല്ല. 
      താരങ്ങൾ എല്ലാം ഇപ്പോൾ മുംബയിൽ ക്യാമ്പിൽ ആണ്. 
          "ന്യൂസിലാൻഡിനെ പോലുള്ള ടീമുകൾ വരുന്നത് നല്ലതാണ്. അവർ മികച്ച ടീം ആണ്. ചൈനീസ് തായിപേയിയും കുറച്ച്‌ നാളുകൾ ആയി മികച്ച പ്രകടനം നടത്തുന്ന ടീം ആണ്. കെനീയ ശാരികമായി വളരെ മുന്നിൽ ഉള്ള ടീം ആണ്. എനിക്ക് തോന്നുന്നു ഇതുപോലുള്ള ടൂർണമെന്റ്കൾ നമ്മളുടെ ഫുട്‍ബോളിന്റെ വളർച്ചക്ക് സഹായകം ആകും എന്ന്. നമ്മൾ എപ്പോളും നമ്മളെക്കാൾ ശക്തർ ആയ എതിരാളികളും ആയി സൗഹൃദ മത്സരങ്ങൾ കളിക്കാൻ ശ്രമിക്കാർ ഉണ്ട്. അങ്ങിനെ ഉള്ള ടീമുകളിൽ നിന്നും നമ്മുക്ക് ഏറെ പഠിക്കാൻ ഉണ്ട് " അദ്ദേഹം അഭിപ്രായപെട്ടു. 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers