Sunday, April 29, 2018

ഗോൾഡൻ ബൂട്ട് ജേതാവ് കോറോമിനാസ് ഗോവയിൽ തുടരും ,ലാൻസറൊട്ടേ ടീം വിടും



ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച കൂട്ട്കെട്ടായിരുന്നു കോററോമിനാസും ലാൻസറോട്ടയും . ഗോവൻ ആരാധകർക്ക് സന്തോഷിക്കാനും അതോടൊപ്പം ദുഃഖിക്കാനുള്ള വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത് . ഗോൾഡൻ ബൂട്ട് ജേതാവായി കോറോ ഒരു വർഷം കൂടി ഗോവയിൽ തുടരും , പക്ഷെ തന്റെ പങ്കാളിയായ ലാൻസറൊട്ടേ ഇല്ലാതെയായിരിക്കും അടുത്ത സീസണിൽ കോറോ ഇറങ്ങുക . നാലാം സീസണിൽ 1.2 കോടി രൂപ നൽകി സ്വന്തമാക്കിയ കോറോ ഗോവക്ക് വേണ്ടി 18 ഗോൾ നേടിയിട്ടുണ്ട് . സൂപ്പർ താരത്തെ സ്വന്തമാക്കാൻ മറ്റ് എസ്‌ എൽ ക്ലബ്ബ്കൾ വന്നിരുന്നുവെങ്കിലും ഗോവ നിലർത്തുകയായിരുന്നു . 1.91 കോടി രൂപ നൽകി ഗോവക്ക് വേണ്ടി കളിച്ച ലാൻസറൊട്ടേ 13 ഗോളുകളും 6 അസിസ്റ്റും നേടി . മികച്ച ഓഫർ നൽകുന്ന ക്ലബ്ബിലേക്ക് പോകാനാണ് ലാൻസറൊട്ടേ ശ്രമിക്കുന്നത് . റിപ്പോർട്ടുകൾ അനുസരിച്ച് ഇതേ കുറിച്ച് ഇന്ത്യൻ ക്ലബ്ബ്കളോട് സംസാരിക്കാൻ ഏജന്റിനെ ഏല്പിച്ചിരിക്കുകയാണ് ലാൻസറൊട്ടേ . താരത്തെ സ്വന്തമാക്കാൻ ടി കെ യാണ് മുന്പിലുള്ളത് .


0 comments:

Post a Comment

Blog Archive

Labels

Followers