ഫിഫ എ എഫ് സി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2019/20 സീസണിൽ ഐ എസ് എൽ - ഐ ലീഗ് ലയനം നടന്നില്ലെങ്കിൽ ഇന്ത്യൻ ക്ലബ്ബ്കൾക്ക് ബാൻ ചുമത്തുമെന്നും 2019/20 സീസണിൽ ടോപ്പ് ടയർ ലീഗ് 12 ടീമുകളെ ഉൾപ്പെടുത്തി ,ഇതിൽ 10 ഐ എസ് എൽ ടീമുകളും ഒരു ടീം ഐ ലീഗ് 2018/19 സീസണിലെ ചാമ്പ്യന്മാരും , മറ്റൊരു ടീം ഐ ലീഗ് രണ്ടാം സ്ഥാനക്കാരോ അല്ലെങ്കിൽ ഓപ്പൺ ടെണ്ടർ വഴിയും നിശ്ചയിക്കാം എന്നും റിപ്പോർട്ടിൽ പറയുന്നതായാണ് ഹിന്ദുസ്ഥാൻ ടൈംസ് പുറത്ത് വിട്ടത് .
എന്നാൽ ഫിഫ / എ എഫ് സിയിൽ നിന്ന് ഇതുവരെ യാതൊരു റിപ്പോർട്ടും ലഭിച്ചിട്ടില്ല എന്നും എ ഐ എഫ് എഫ് ഇതേ തുടർന്ന് വ്യക്തമാക്കിയിരുന്നു .ഇതിനെ ശെരി വെച്ച് കൊണ്ടാണ് ഇപ്പോൾ എ എഫ് സി ജനറൽ സെക്രട്ടറി ടാറ്റൊ വിൻഡ്സർ ജോൺ അത്തരത്തിലൊരു ഇന്ത്യൻ ഫുട്ബോൾ ഘടനയെ കുറിച്ചുള്ള റിപ്പോർട്ട് എ ഐ എഫ് എഫിന് ഇത് വരെ നൽകിയിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി .ഇന്ത്യൻ ഫുട്ബോൾ ഘടനയെ കുറിച്ചുള്ള ഫൈനൽ റിപ്പോർട്ട് തയ്യാറാക്കാൻ ഇനിയും മാസങ്ങൾ എടുക്കുമെന്നും , അത് തയ്യാറായി കഴിഞ്ഞാൽ എ ഐ എഫ് എഫിന് നൽകുന്നതിന് മുമ്പ് ഫിഫ ഉന്നതതല ഉദ്യോഗസ്ഥരുമായി റിപ്പോർട്ടിനെ കുറിച്ച് ചർച്ച ചെയ്യുമെന്നും ടാറ്റൊ പറഞ്ഞു .
0 comments:
Post a Comment