Friday, April 20, 2018

ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ വമ്പൻ ടീമുകളടങ്ങുന്ന ഹീറോ ഇന്റർകോണ്ടിനെൻറ്റൽ കപ്പ് ജൂൺ ഒന്നിന്




ഇന്ത്യ ഉൾപ്പടെ ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് , ചൈനീസ് തായ്‌പേ എന്നി രാജ്യങ്ങളടങ്ങുന്ന  ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ് ജൂൺ ഒന്ന് മുതൽ പത്ത് വരെ മുംബൈ ഫുട്ബാൾ അറീനയിൽ വെച്ച് നടക്കും .

ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ 2010- ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോകകപ്പിൽ കളിച്ച ടീമുകളാണ് . ഇന്ത്യ  ആതിഥേയത്വം വഹിക്കുന്ന ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ്  കഴിഞ്ഞ വർഷം നടന്ന ത്രിരാഷ്ട്ര ടൂര്ണമെന്റിന്റ അതെ മാത്രകയിലാകും നടക്കുക .ഓരോ ടീമുകൾ തമ്മിൽ ഒരു പ്രാവശ്യം മത്സരിക്കും , രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും 



2017 ഇത്തരത്തിലുള്ള ആദ്യ ടൂർണമെന്റ്  സെന്റ് കിറ്റ്സ് ആന്റ് നെവിസ്, മൗറീഷ്യസ് അടങ്ങുന്ന ത്രിരാഷ്ട്ര  ടൂർണമെന്റായി മുംബൈയിൽ നടന്നു. മൗറീഷ്യസിനെ  2-1നു തോൽപ്പിച്ചും സെന്റ് കിറ്റ്സും നെവിസിനെ  1-1ന് സമനിലയിൽ  പിടിച്ചും ഇന്ത്യ ചാമ്പ്യന്മാരായി .

ഏഷ്യൻ കപ്പിന് മുൻപായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ തയ്യാറെടുപ്പുകൾ നടത്താൻ വലിയൊരു അവസരമാണ് ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ്, കൂടാതെ ഇത് കോൺസ്റ്റന്റൈന്റെ കോച്ചിങ്ങിന് വലിയൊരു പരീക്ഷണം കൂടിയായിരിക്കും .

2019 ജനുവരിയിൽ ഏഷ്യൻ കപ്പ് യു..ഇയിൽ നടക്കും.

0 comments:

Post a Comment

Blog Archive

Labels

Followers