Sunday, April 1, 2018

കപ്പടിച്ചു ,കലിപ്പടക്കി കേരളത്തിന്റെ ചുണക്കുട്ടികൾ ; കേരളം 72ആമത് സന്തോഷ് ട്രോഫി ചാമ്പ്യൻസ് 🔥🔥💪



ബംഗാളിന്റെ നെഞ്ചകം തകർത്ത് കേരളം 72ആമത് സന്തോഷ് ട്രോഫി ചാമ്പ്യൻസ് . നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ്  സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽപ്പോരാട്ടത്തിനു കേരളം നിന്നിറങ്ങിയത് . ചിരവൈരികളെ അവരുടെ തട്ടകത്തിൽ തകർത്താണ് കേരളം  കിരീടം നേടിയത് . ആദ്യ പകുതിൽ കേരളത്തിന് വേണ്ടി ജിതിൻ എം എസ്‌ ഗോൾ വല കുലുക്കി ലീഡ് നേടി കൊടുത്തു . രണ്ടാം പകുതിയിൽ ജിതേൻ മുർമു 68ആം മിനിറ്റിൽ ബംഗാളിന് വേണ്ടി സമനില ഗോൾ നേടി .അടുത്ത നിമിഷത്തിൽ കേരളത്തിന് തിരിച്ചടിക്കാൻ അവസരം ലഭിച്ചെങ്കിലും ബംഗാൾ ഗോൾ കീപ്പർ സേവ് ചെയ്തു . കേരളവും ബംഗാളും തുടർച്ചയായ അറ്റാക്കിങ് നടത്തിയെങ്കിലും ആർക്കും ഗോൾ നേടാൻ ആയില്ല .ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി .


എക്സ്ട്രാ ടൈമിലും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ വല കുലുക്കാൻ ആയില്ല .111 ആം മിനിറ്റിൽ ബംഗാളിന് റെഡ് കാർഡ് കിട്ടിയതോടെ 10 പേരിലേക്ക് ചുരുങ്ങി . അവസരം മുതലെടുത്ത് കേരളത്തിന് വേണ്ടി  വിബിൻ തോമസ് കേരളത്തിന് ലീഡ്  നേടി . പക്ഷെ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിൽ ബംഗാൾ തിരിച്ചടിച്ചു . പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ കേരളം കിരീടം ചൂടി . കേരളത്തിന്റെ 14–ാം ഫൈനൽ കൂടിയായിരുന്നു ഇത് . 2013 കൊച്ചിയിലാണു കേരളം അവസാനമായി സന്തോഷ് ട്രോഫി ഫൈനൽ കളിച്ചത്. അന്നു സർവീസസിനോടു പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. 2004 ലാണു കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്.

0 comments:

Post a Comment

Blog Archive

Labels

Followers