2018 AFC (ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ) U-16 ചാമ്പ്യൻഷിപ്പ് ടൂർണമെന്റിന്റെ ഒഫീഷ്യൽ ഡ്രാ ( ടീം തിരിക്കൽ ) മലേഷ്യയിൽ ഏപ്രിൽ 25ന് (ബുധൻ) നടത്തും.
16 ടീമുകൾ നാല് ഗ്രൂപ്പുകളിലേക്ക് ഡ്രായിലൂടെ തിരിക്കും , ആതിഥേയരായ മലേഷ്യയും മുൻ ചാമ്പ്യൻമാരായ ഇറാഖും പോട് ഒന്നിലായിരിക്കും ഇറാനും നോർത്ത് കൊറിയയും പോട്ട് ഒന്നിലായി തന്നെ ഡ്രാ ആരംഭിക്കും .
യമൻ, തായ്ലാൻഡ്, ഓസ്ട്രേലിയ എന്നിവരുമൊത്ത് ഇന്ത്യ മൂന്നാമത്തെ പോട്ടിലാണ്.
2016 ലെ ഇന്ത്യയിൽ നടന്ന മത്സരത്തിൽ ഇറാഖ് ഫൈനലിൽ ഇറാനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത് .
ഈ ചാമ്പ്യൻഷിപ്പിലെ ആദ്യ നാല് സ്ഥാനക്കാർക്ക് 2019 ലെ ഫിഫ U 17 ലോകകപ്പ് ഫുട്ബോൾ ടൂര്ണമെൻറ്റിൽ പങ്കെടുക്കാം . അത് കൊണ്ട് തന്നെ ഇന്ത്യ U17 ലോകകപ്പ് യോഗ്യത ലഭിക്കാനായി സെമിഫൈനൽ വരെ എത്തണം . 2018 AFC U-16 ചാമ്പ്യൻഷിപ്പ് സെപ്തംബർ 20 ന് മലേഷ്യയിൽ ആരംഭിക്കും.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി സൗത്ത് സോക്കേർസ് ഫേസ്ബുക് പേജ് ലൈക്ക് ചെയ്യൂ :
0 comments:
Post a Comment