Tuesday, April 17, 2018

മലയാളികളുടെ പ്രിയതാരം ജോസു എഫ്.സി.സിയുമായുള്ള കരാർ അവസാനിപ്പിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വിദേശ താരങ്ങളില്‍ ഏറ്റവും പ്രിയങ്കരനായ താരമായിരുന്നു ജോസു കുറിയാസ്. ഇത്തവണ ടീമിലെത്തിക്കണമെന്ന് ആരാധകര്‍ ആഗ്രഹിച്ചതും മുറവിളി കൂട്ടിയതും ജോസുവിനു വേണ്ടി ആയിരുന്നു. എന്നാല്‍ യുണൈറ്റഡ് സോക്കര്‍ ലീഗില്‍ സിന്‍സിനാറ്റി എഫ്.സി.ക്കുവേണ്ടി കളിച്ചിരുന്ന ജോസു ഒരു വര്‍ഷം കൂടി കരാർ നീട്ടി അവിടെത്തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു.
സിൻസിനാറ്റിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച ജോസു 15 കളികളിൽനിന്ന് 3 അസിസ്റ്റുകളും യു.എസ് ഓപ്പൺ കപ്പിൽ ചിക്കാഗോ ഫയർ എസ്.സിക്കെതിരെ സുപ്രധാനമായ ഒരു പെനൽറ്റി ഗോളും നേടി
സഹകളിക്കാർക്കും ടെക്‌നിക്കൽ സ്റ്റാഫിനും ആരാധർക്കും നന്ദി പറഞ്ഞ ജോസു ക്ലബ്ബിന്റെ ഭാഗമായിരിക്കാൻ കഴിഞ്ഞതിൽ സന്ദോഷവും ഒപ്പം അഭിമാനവും ഉണ്ടെന്നും തുടർന്നു വരുന്ന സീസണിൽ ടീമിന് എല്ലാവിധ വിജയാശംസകളും നേരുന്നതായും അറിയിച്ചു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

0 comments:

Post a Comment

Blog Archive

Labels

Followers