കേരള പ്രീമിയർ ലീഗ് അഞ്ചാം സീസണിൽ ഡിപ്പാർട്ട്മെന്റ് ടീമുകളുടെ പോരാട്ടത്തിൽ കേരള പോലീസ് കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു. ജിംഷാദ്,സുജിൽ എന്നിവർ കേരള പോലീസിനായി ഗോളുകൾ നേടി
ഗോൾ അകന്നു നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കേരള പോലീസ് 2 ഗോളുകളും നേടിയത്. 52ആം പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ജിംഷാദ് കേരള പോലീസിന് ലീഡ്. 76ആം മിനുട്ടിൽ സുജിൽ ലീഡ് രണ്ടാക്കി വിജയം ഉറപ്പിച്ചു. കേരള പോലീസിനോട് രണ്ടു ഗോൾ മാർജിനിൽ തോൽവി വഴങ്ങിയെങ്കിലും കൊച്ചിൻ പോർട്ട് ട്രസ്റ്റ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
0 comments:
Post a Comment