Sunday, April 8, 2018

എഫ് സി തൃശ്ശൂരിന്റെ സ്പൈഡർ മാൻ - ഷിഹാസ് കെ എസ്‌




ഷിഹാസ് കെ എസ്‌ എഫ് സി തൃശ്ശൂരിന്റെ സ്പൈഡർ മാൻ . അതെ അസാമാന്യ മെയ്‌വഴക്കവും അചഞ്ചലമായ മനസ്സാന്നിധ്യവും എതിരാളികളുടെ ഒരുപിടി ആക്രമണങ്ങളെ ചെറുക്കാൻ കഴിവുള്ള യുവ പ്രതിഭ , സ്വന്തം പ്രയത്നം കൊണ്ട്  ചുരുങ്ങിയ കാലത്തിനുള്ളിൽ ഫുട്‍ബോളിൽ കഴിവ് തെളിയിച്ച്  കേരള പ്രീമിയർ ലീഗിൽ എഫ് സി തൃശ്ശൂരിന്റെ ഗോൾ വല കാക്കാൻ എത്തിയിരിക്കുകയാണ് . എല്ലാവരെയും പോലെ സാഹചര്യങ്ങളെ തരണം ചെയ്ത് തന്നെയാണ് സൗത്ത് സോക്കേർസ് മെമ്പർ കൂടിയായ ഷിഹാസ്‌ ഇവിടം വരെ എത്തിയത് . ഇവൻ നമ്മുടെ അഭിമാനമാണ് , ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം . 




തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് കോട്ടോൽ എന്ന ഗ്രാമത്തിൽ നാല് പേരടങ്ങുന്ന ഒരു സാധാരണ കുടംബത്തിലെ അംഗമാണ് ഷിഹാസ് . ഉപ്പയും ഉമ്മയും ജെഷ്ട്ടൻ ഷിഹാബുമാണ് ഷിഹാസിന്റെ കുടുംബം . സൗത്ത് സോക്കേർസ് ജി സി സി പ്രതിനിധി കൂടിയാണ് ജെഷ്ട്ടൻ ഷിഹാബ് . ഫുട്ബോളിന് പ്രോത്സാഹനം കുറവായിരുന്ന  പഴഞ്ഞി സ്കൂളിൽ ആയിരുന്നു പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കിയത്  .തുടക്കത്തിൽ സ്കൂളിൽ അത്ലറ്റിക്സിൽ പങ്കെടുത്ത് തന്റെ കഴിവ് തെളിയിച്ചിരുന്ന ഷിഹാസ് പ്ലസ് വൺ പഠന കാലത്ത് വിവിധ ഫുട്ബോൾ ടൂർണമെന്റുകളിൽ കളിച്ച് മികച്ച പ്രകടനം കാഴ്ച്ച വെച്ച് തന്റെ പ്രൊഫഷൻ ഫുട്ബോൾ ഗോൾ കീപ്പർ എന്ന് സ്വയം കണ്ടെത്തുകയായിരുന്നു .




ഒരു ട്യൂട്ടോറിയൽ കോളേജിൽ പ്ലസ് ടു പഠനം നടത്തിയിരുന്ന ഷിഹാസ് ഗോൾ കീപ്പർ ആകാൻ ഡിഗ്രി യിൽ നല്ലൊരു ഫുട്ബോൾ പ്രാധാന്യമുള്ള കോളേജിൽ പഠിക്കണമെന്ന  ലക്ഷ്യം മനസ്സിൽ കുറിച്ചത് . പക്ഷെ പ്ലസ് ടു കഴിഞ്ഞ് ഇടവേളയിൽ ജോലി ചെയ്യുന്ന സമയത്താണ് ഷിഹാസിന്റെ കാലിൽ പരുക്ക് പറ്റുന്നത് . ഇതേ സമയത്ത് തന്റെ സ്വപ്നം നേടാൻ എം ഡി കോളേജിൽ ഫുട്ബോൾ ട്രിയൽസ് വരുന്നതും . പക്ഷെ തന്റെ പരുക്ക് കാരണം ഈ യുവ പ്രതിഭക്ക് സെലെക്ഷൻ  ലഭിച്ചില്ല . തളരാതെ ഷിഹാസ് തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ ഒരു വർഷം ജോലി ചെയ്ത കാത്തിരുന്നു .ഒരു വർഷം കഴിഞ്ഞ് ഷിഹാസിന് കേരള വർമ്മ കോളേജിൽ സെലെക്ഷൻ ലഭിച്ചു . ഈ കാലയളവിൽ  ജോലിക്കിടയിലും നിരവധി സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്ത് ഒരുപാട്  നേട്ടങ്ങൾ  സ്വന്തമാക്കി , അതോടൊപ്പം തന്നെ ഒരു പ്രഫഷണൽ ഫുട്ബോളർ ആയി സ്വയം വളർത്തിയെടുക്കുകയായിരുന്നു ഷിഹാസ് . 




ഷിഹാസിന്റെ പ്രയത്നങ്ങൾ ഒന്നും വെറുതെ ആയില്ല കേരള വർമ്മ ഫുട്ബാൾ ടീമിന് വേണ്ടി ഓൾ കേരള കോളേജ് ടൂര്ണമെൻറ്റിൽ മികച്ച ഗോൾ കീപ്പർ പുരസ്‌കാരമായി ബൈക്കും സ്വന്തമാക്കി .കേരള വർമ്മ ടീമിൽ മികച്ച പ്രകടനം കണ്ട് എം ഡി കോളേജ്‌ ഷിഹാസിനെ തിരിച്ച് വിളിക്കുകയായിരുന്നു .അങ്ങനെ എം ഡി കോളേജിൽ നിനന്നാണ് എഫ് സി തൃശൂരിന് വേണ്ടി കേരള പ്രീമിയർ ലീഗിൽ എത്തുന്നതും . അരങ്ങേറ്റ മത്സരത്തിൽ തന്നെ എഫ് സി തൃശ്ശൂർ കേരള ബ്ലാസ്റ്റേർസ് റിസേർവ് ടീമിനോട് ജയിച്ചതും നമ്മൾ കണ്ടതാണ് . ഷിഹാസിന്റെ യാത്ര എല്ലാ പ്രതിഭകൾക്കും ഒരു പാഠമാണ് . ഫുട്ബോളിനെ കുറിച്ച് വലിയ ധാരണയില്ലാത്ത കുടുംബവും പ്രോത്‌സാഹിപ്പിക്കാൻ സ്വന്തം നാട്ടിൽ നിന്ന് തന്നെ പിന്തുണച്ച പരിപൂർണ്ണത സ്പോർട്സ്  ക്ലബ്ബും പിന്നെ ചുരുക്കം ചിലർ മാത്രം ഉള്ള സാഹചര്യത്തിൽ പ്രതിസന്ധികൾ മറികടന്ന് തന്റെ ലക്ഷ്യത്തിലെത്താൻ പ്രയ്തനം നടത്തുന്ന ഷിഹാസിനെ പോലുള്ളവർ കാണിച്ചു തരുകയാണ് നമ്മളെ .ഇനിയും ഒരു പാട് ഉണ്ട് ഈ 22കാരന് നേടാൻ , ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് സൗത്ത് സോക്കേർസും  ആശംസിക്കുന്നു .

0 comments:

Post a Comment

Blog Archive

Labels

Followers