ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി ഉറപ്പിച്ചു. കിരീടതിലേക്കുള്ള യാത്രയിൽ സിറ്റിക്ക് മുന്നിൽ തകർന്നടിഞ്ഞത് നിരവധി റെക്കോർഡുകൾ. വെസ്റ്റ് ബ്രോംമിനെതിരെ സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനേറ്റ 1-0 തോൽവിയോടെയാണ് സിറ്റി കപ്പുറപ്പിച്ചത്. അഞ്ച് മത്സരങ്ങൾ അവശേഷിക്കെ രണ്ടാം സ്ഥാനക്കാരായ യുണൈറ്റഡ് സിറ്റിയെക്കാൾ 16 പോയിന്റുകൾ പിന്നിലാണ്.
ഏഴ് സീസണുകളിൽ നിന്നായി ഇത് സിറ്റിയുടെ മൂന്നാമത്തെ ടൈറ്റിൽ വിജയമാണ് ഒപ്പം സ്പാനിഷ് പരിശീലകന്റെ കീഴിലുള്ള ആദ്യ കിരീടവും.
കിരീടത്തിലേക്കുള്ള യാത്രയിൽ വെറും 2 മത്സരങ്ങൾ മാത്രം പരാജയപ്പെട്ട സിറ്റി 93 തവണ എതിരാളികളുടെ ഗോൾവല ചലിപ്പിച്ചു.
ടീം മാനേജർ എന്ന നിലയിൽ മുൻ ബാഴ്‌സലോണ ബയേൻ മ്യൂണിച്ച് പരിശീലകനായ പെപ് ഗോര്‍ഡിയോളയുടെ കരിയറിലെ രണ്ട് ചാമ്പ്യാൻസ് ലീഗ് കിരീടങ്ങൾ അടക്കം 24 മത്തെ ട്രോഫിയാണ് സിറ്റിയുടെ പ്രീമിയർ ലീഗ് കിരീടം.
2008ൽ ഷെയ്ഖ് മൻസൂർ ബിൻ അൽ നഹ്യാൻ ക്ലബ്ബ് ഏറ്റെടുത്തതിന് ശേഷം ഒരു എഫ് എ കപ്പ് , രണ്ട് ലീഗ് കപ്പുകൾ, ഒരു കമ്മ്യൂണിറ്റി ഷിൽഡ് എന്നിവ അടക്കം 7 ട്രോഫികൾ സിറ്റി സ്വന്തമാക്കി.
സീസണിൽ തുടർച്ചയായി 18 മത്സരങ്ങളിൽ വിജയിച്ച് പ്രീമിയർ ലീഗിൽ സിറ്റി റെക്കോർഡിട്ടതും ഈ സീസണിൽ ആയിരുന്നു. ജനുവരിയിൽ ആൻഫീഡിൽ വെച്ച് 4-3 ന് സിറ്റിയെ പരാജയപ്പെടുത്തിയ ലിവർപൂളാണ് സിറ്റിയുടെ കുതിപ്പിന് തടയിട്ടത്.
എവേർട്ടനെതിരെ നടന്ന മത്സരത്തിൽ 82.13% പൊസിഷൻ നിലനിർത്തിയത് പ്രീമിയർ ലീഗിലെ എക്കാലത്തെയും വലിയ റെക്കോർഡ് ആയി. ലീഗ് മത്സരങ്ങളിൽ ഒരു കളിയിൽ മാത്രമാണ് സിറ്റി ഗോൾ അടിക്കാതിരുന്നിട്ടുള്ളത്. പൊസിഷൻ, ട്ടച്ചുകൾ, പാസ്സുകൾ, ഷോട്ടുകൾ, ഗോളുകൾ എല്ലാ മേഖലയിലും പ്രീമിയർ ലീഗിൽ സിറ്റിയുടെ ആധിപത്യം ആയിരുന്നു.
സീസണിൽ കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനോട് പരാജയപ്പെട്ട് പുറത്തായതും ഫെബ്രുവരിയിൽ എഫ്.എ കപ്പിൽ ഒന്നാം ഡിവിഷൻ ടീമായ വിഗാനോട് അഞ്ചാം റൗഡിൽ പരാജയപ്പെട്ടതും കളങ്കമായി എന്നിരുന്നാലും ഗോര്‍ഡിയോളയും സംഘവും വെംബ്ലിയിൽ ആർസണലിനെ പരാജയപെടുത്തി കരബാവോ കപ്പ് സ്വന്തമാക്കിയത് മറ്റൊരു നേട്ടമായി. ഏപ്രിൽ 22 ന് സ്വെൻസകെതിരെ സ്വന്തം തട്ടകത്തിലാണ് സിറ്റിയുടെ അടുത്ത മത്സരം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
ഏഴ് സീസണുകളിൽ നിന്നായി ഇത് സിറ്റിയുടെ മൂന്നാമത്തെ ടൈറ്റിൽ വിജയമാണ് ഒപ്പം സ്പാനിഷ് പരിശീലകന്റെ കീഴിലുള്ള ആദ്യ കിരീടവും.
കിരീടത്തിലേക്കുള്ള യാത്രയിൽ വെറും 2 മത്സരങ്ങൾ മാത്രം പരാജയപ്പെട്ട സിറ്റി 93 തവണ എതിരാളികളുടെ ഗോൾവല ചലിപ്പിച്ചു.
ടീം മാനേജർ എന്ന നിലയിൽ മുൻ ബാഴ്‌സലോണ ബയേൻ മ്യൂണിച്ച് പരിശീലകനായ പെപ് ഗോര്‍ഡിയോളയുടെ കരിയറിലെ രണ്ട് ചാമ്പ്യാൻസ് ലീഗ് കിരീടങ്ങൾ അടക്കം 24 മത്തെ ട്രോഫിയാണ് സിറ്റിയുടെ പ്രീമിയർ ലീഗ് കിരീടം.
2008ൽ ഷെയ്ഖ് മൻസൂർ ബിൻ അൽ നഹ്യാൻ ക്ലബ്ബ് ഏറ്റെടുത്തതിന് ശേഷം ഒരു എഫ് എ കപ്പ് , രണ്ട് ലീഗ് കപ്പുകൾ, ഒരു കമ്മ്യൂണിറ്റി ഷിൽഡ് എന്നിവ അടക്കം 7 ട്രോഫികൾ സിറ്റി സ്വന്തമാക്കി.
സീസണിൽ തുടർച്ചയായി 18 മത്സരങ്ങളിൽ വിജയിച്ച് പ്രീമിയർ ലീഗിൽ സിറ്റി റെക്കോർഡിട്ടതും ഈ സീസണിൽ ആയിരുന്നു. ജനുവരിയിൽ ആൻഫീഡിൽ വെച്ച് 4-3 ന് സിറ്റിയെ പരാജയപ്പെടുത്തിയ ലിവർപൂളാണ് സിറ്റിയുടെ കുതിപ്പിന് തടയിട്ടത്.
സീസണിൽ കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനോട് പരാജയപ്പെട്ട് പുറത്തായതും ഫെബ്രുവരിയിൽ എഫ്.എ കപ്പിൽ ഒന്നാം ഡിവിഷൻ ടീമായ വിഗാനോട് അഞ്ചാം റൗഡിൽ പരാജയപ്പെട്ടതും കളങ്കമായി എന്നിരുന്നാലും ഗോര്‍ഡിയോളയും സംഘവും വെംബ്ലിയിൽ ആർസണലിനെ പരാജയപെടുത്തി കരബാവോ കപ്പ് സ്വന്തമാക്കിയത് മറ്റൊരു നേട്ടമായി. ഏപ്രിൽ 22 ന് സ്വെൻസകെതിരെ സ്വന്തം തട്ടകത്തിലാണ് സിറ്റിയുടെ അടുത്ത മത്സരം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
0 comments:
Post a Comment