പതിനാല് വർഷത്തെ ഇടവേള കഴിഞ്ഞു കപ്പ് നമ്മൾ വീണ്ടെടുത്തിരിക്കുന്നു. അതും ബംഗാളിനെ അവരുടെ മണ്ണിൽ മുട്ടുകുത്തിച്ചു . ഈ വിജയം കൂട്ടായ്മയുടെ വിജയം ആണെന്ന് നിസംശയം പറയാം. ഇതിനു ചുക്കാൻ പിടിച്ചത് സതീവൻ ബാലൻ എന്ന ചാണക്യന്റെ തന്ത്രങ്ങളും. സമീപ കാലത്തെ ഏറ്റവും യുവത്വം നിറഞ്ഞ ടീം ആണ് ഈ വർഷം കേരളത്തിനായി കളിച്ചത്. ആ പ്രസരിപ്പ് ടൂർണമെന്റിൽ ഉടനീളം നമ്മൾ കണ്ടു. ഇങ്ങനെ ടീമിനെ തിരഞ്ഞെടുത്ത നമ്മളുടെ പരിശീലകന് തന്നെ ആണ് നമ്മൾ ആദ്യം നന്ദി പറയേണ്ടത്. അർഹർ ആയവരെ തിരഞ്ഞെടുത്തു ടീമിൽ എത്തിച്ചു എന്നതാണ് അദ്ദേഹം ആദ്യം ചെയ്തത്.വലിയ പേരുള്ള താരങ്ങൾക്കു പുറകെ പോകാതെ യുവ നിരയിൽ പ്രതീക്ഷ അർപ്പിച്ചാണ് ടീം തിരഞ്ഞെടുത്തത്. ആ പ്രതീക്ഷ കപ്പിലൂടെ യുവതാരങ്ങൾ തിരിച്ചുകൊടുക്കുകയും ചെയ്തു. ആദ്യ പതിനൊന്നിൽ അഞ്ചു u21 താരങ്ങളെ ഇറക്കാൻ അദ്ദേഹം കാണിച്ച ധൈര്യം വേറെ ഒരു ടീമും ഈ ടൂർണമെന്റിൽ കാണിച്ചില്ല. അതിന്റെ ഫലം കളിയിൽ കാണുകയും ചെയ്തു. കേരള താരങ്ങളുടെ വേഗതക്കു മുൻപിൽ ആണ് മറ്റു ടീമുകൾക്കു അടിതെറ്റിയത്.
അതുപോലെ കായികക്ഷമതയിലും കേരള താരങ്ങൾ മികച്ചുനിന്നു. മികച്ച ആക്രമണം ആണ് ഏറ്റവും നല്ല പ്രതിരോധം എന്ന് കോച്ചു വിശ്വസിച്ചു. പരിശീലന രംഗത്ത് നല്ല നേട്ടങ്ങൾ കൈവരിച്ചശേഷം ആണ് സതീവൻ ഈ വർഷം കേരളത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇന്ത്യൻ സീനിയർ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റീൻന്റെ കീഴിൽ പരിശീലനം നേടിയ സതീവ് ബാലൻ ഇന്ത്യൻ u19 ടീമിന്റെ മുഖ്യ പരിശീലകൻ ആയും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കീഴിൽ വെയിൽസിൽ നടന്ന ഇയാൻ കപ്പിൽ u19 ടീം ചാമ്പ്യൻമാർ ആയി. പാകിസ്ഥാനിൽ നടന്ന സാഫ് കപ്പിൽ റണ്ണേഴ്‌സ് അപ്പും ആയി. യൂത്ത് ഫുട്‍ബോൾ വികസനത്തിൽ മികച്ച പാടവം ഉള്ള ആള് ആണ് സതീവ് ബാലൻ. ക്യുബയിൽ നിന്നു പരിശീലനത്തിൽ ഉപരിപഠനം നടത്തിയിരുന്നു. കാലിക്കെറ്റ് യൂണിവേഴ്സിറ്റിയെ മൂന്ന് വർഷം ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻമാർ ആക്കിയതിന്റെ പിന്നിലും ഈ തിരുവനന്തപ്പുരത്തുകാരൻ ഉണ്ട്. 2013ലെ സന്തോഷ് ട്രോഫിയിലെ കേരള ടീമിന്റെ സഹപരിശീലകൻ ആയിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഫുട്‍ബോൾ വളർച്ചയിൽ സതീവ് ബാലനിൽ നിന്നും ഇനിയും ഒരുപാട് സംഭാവനകൾ ഇന്ത്യൻ ഫുട്‍ബോൾ ആരാധകർ പ്രതീക്ഷിക്കുന്നു .
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment