കേരള പ്രീമിയർ ലീഗ് അഞ്ചാം സീസണിൽ ജയത്തോടെ തുടക്കം കുറിച്ച് എസ് ബി ഐ കേരള. കരുത്തരായ സെൻട്രൽ എക്സൈസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് രണ്ടു തവണ കെ പി ൽ ചാമ്പ്യന്മാരായ എസ് ബി ഐ കേരള തോൽപ്പിച്ചത്. ജിജോ, സ്റ്റെഫിൻ എന്നിവർ എസ് ബി ഐ കേരളയ്ക്കായി ലക്ഷ്യം കണ്ടു.
ഗോൾ ഒഴിഞ്ഞു നിന്ന ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ 50ആം മിനുട്ടിൽ മുൻ സന്തോഷ് ട്രോഫി താരം ജിജോ ജോസഫ് ഫ്രീ കിക്ക് ഗോളിൽ ആദ്യ ഗോൾ എസ് ബി ഐ കേരളക്ക് സമ്മാനിച്ചു. 76ആം മിനുട്ടിൽ സ്റ്റെഫിൻ എസ് ബി ഐയുടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. സന്തോഷ് ട്രോഫി ഫൈനലിലെ താരം മിഥുന്റെ മികച്ച പ്രകടനമാണ് സെൻട്രൽ എക്സൈസിന് ഗോൾ തടഞ്ഞു നിർത്തിയത്.
0 comments:
Post a Comment