Wednesday, April 4, 2018

സന്തോഷ് ട്രോഫി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ




സന്തോഷ് ട്രോഫി കിരീടം നേടിയ 20 അംഗങ്ങള്‍ക്കും മുഖ്യപരിശീലകനും രണ്ട് ലക്ഷം രൂപ വീതവും, മാനേജര്‍, അസിസ്റ്റന്റ് പരിശീലകന്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സര്‍ക്കാര്‍ പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചു..സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ വിജയിച്ച കേരള ടീമിലെ ജോലിയില്ലാത്ത 11 പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍  സൂപ്പര്‍ ന്യൂമറി  തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുവാനുള്ള തീരുമാനവും ഉണ്ടായി. കൂടാതെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ വിജയിച്ച കേരള ടീമില്‍ അംഗമായ കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് സ്വദേശിയായ രാഹുല്‍ കെ.പിക്ക് വീട് നിര്‍മ്മിച്ചു നല്‍കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു.

0 comments:

Post a Comment

Blog Archive

Labels

Followers