Sunday, April 1, 2018

പുത്തനുണർവിൽ കേരള ഫുട്ബോൾ
ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോൾ അടക്കിവാണവരായിരുന്നു നമ്മൾ മലയാളികൾ എന്നാൽ ഇടക്കെവിടെയോ തകർച്ചയുടെ പടു കുഴിയിൽ പെട്ട് ഉഴലുകയായിരുന്നു കേരള ഫുട്ബോൾ, എന്നാൽ ഇപ്പോൾ കാര്യങ്ങളൊക്കെ ചെറുതായിട്ട് മറി തുടങ്ങിയിരിക്കുന്നു. പ്രത്യാശയുടെ ചെറിയ നാമ്പുകൾ ഒരോ മലയാളി ഫുട്ബോൾ പ്രേമികളുടെയും മനസ്സിൽ വിരിഞ്ഞു തുടങ്ങിയിരിക്കുന്നുഅതെ കേരള ഫുട്ബോൾ നല്ല മാറ്റത്തിന്റെ പാതയിൽ തന്നെയാണ്. 14 കൊല്ലത്തെ നീണ്ട  കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി കിരീടം കേരളം സ്വന്തമാക്കിയിരിക്കുന്നു അതും 32 തവണ കപ്പ് നേടിയതിന്റെ അഹങ്കാരത്തിൽ വന്ന ബംഗാളികളെ അവരുടെ സ്വന്തം സാൾട്ട് ലേക്കിൽ വച്ച് തന്നെ കീഴ്പ്പെടുത്തികൊണ്ട്. നമ്മുടെ ഫുട്ബോൾ പ്രതാപം എവിടെയും പോയിട്ടില്ലെന്ന് ഇന്ത്യയിലെ ചാമ്പ്യൻമാരായി കൊണ്ട് തെളിയിച്ചിരിക്കുകയാണ് നമ്മുടെ ചുണക്കുട്ടികൾ, സതീവൻ ബാലൻ എന്ന കോച്ചിന്റെ സംഭാവനയം നമ്മൾ മറന്നു പോകരുത്. അടുത്ത സീസണിൽ ടീമിലെ പലർക്കും മികച്ച ക്ലബുകളിൽ അവസരം ലഭിക്കും എന്ന് കരുതാം.കാലങ്ങൾക്ക് ശേഷം മലയാളികൾക്ക് ഒരു ക്ലബ് ബ്ലാസ്റ്റേർസിന്റെ രൂപത്തിൽ കിട്ടി, മലബാറുകാരുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്ന ഒരു പ്രൊഫഷണൽ ക്ലബ് ഏന്ന സ്വപ്നം ഗോകുലം കേരള എഫ്സിയുടെ രൂപത്തിലും പൂവണിഞ്ഞു. ലീഗ് സെക്കന്റ് ഡിവിഷനിൽ ശക്തി തെളിയിക്കാൻ എഫ് സി കേരളയും  നമുക്കുണ്ട്. കുടുതൽ പ്രൊഷണൽ ക്ലബുകൾ കേരളത്തിൽ നിന്ന് നേഷണൽ ലെവൽ കോമ്പറ്റിഷനുകളിൽ മത്സരിക്കാൻ  എത്തിയതോടെ മലയാളി കളിക്കാർക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ അവസരം ലഭിച്ചു. അവരുടെ പ്രകടനം കണ്ട് പല ഇന്ത്യൻ ക്ലബ്ബുകളും അവർക്കായി പണമെറിയാൻ തയ്യാറായി കഴിഞ്ഞു. ഗോകുലം കേരള എഫ് സി ആദ്യ ഇലവനിൽ കൂടുതൽ മലയാളി താരങ്ങൾക്ക് അവസരം നൽകിയപ്പോൾ ബ്ലാസ്റ്റേർസിൽ പല യുവ മലയാളി താരങ്ങളും സൈഡ് ബെഞ്ചിൽ തന്നെയായിരുന്നു. എന്നാൽ സെക്കന്റ് ഡിവിഷൻ ഐലീഗിൽ കേരളം റിസർവ് ടീമിനെ ഇറക്കിയത് അവർക്ക് മികച്ച അവസരമായി. പണ്ട് സുബ്രതോ കപ്പിൽ ബ്രസീൽ ടീമിനെതിരെ മിന്നും പ്രകടനം കാഴ്ച വച്ച MSP യുടെ ഗോൾ കീപ്പർ സുജിത്തിനെ ബ്ലാസ്റ്റേർസ്  റിസർവ് ടീമിൽ കണ്ടപ്പോൾ ഉളളിൽ ഒരാശ്വാസം കാരണം കഴിവുണ്ടായിട്ടും അവസരം ലഭിക്കാതെ പോയവരുടെ കൂട്ടത്തിൽ അവൻ പെട്ടില്ലല്ലോ. ഇനി കേരള പ്രീമിയർ ലീഗും വരുന്നതോടെ കേരളത്തിന്റെ ഫുട്ബോൾ സീസൺ അവസാനിക്കുന്നില്ല , അത് തന്നെയാണ് വേണ്ടതും .

                    കൗമാര ലോകകപ്പിൽ കേരളത്തിന്റെ അഭിമനമായി ടീമിലെ ഏക മലയാളിയായി രാഹുൽ കെ.പി ഇന്ത്യക്ക് വേണ്ടി ബൂട്ടുകെട്ടി, ഇന്ന് ഇന്ത്യക്കാരുടെ മുഴുവൻ കണ്ണിലുണ്ണിയായി മാറി കഴിഞ്ഞു ത്രിശ്ശൂരുകാരൻ

ഇന്ത്യൻ ആരോസിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഇപ്പോൾ നമ്മുടെ മലയാളി പയ്യൻ, മിഡ്ഫീൽഡർ വിങ്ങൾ സെക്കന്റ സ്ട്രൈക്കർ എന്നീ എല്ലാ റോളിലും അവൻ തിളങ്ങി നിൽക്കുന്നു. സൂപ്പർ കപ്പ് ക്വാളിഫയർ മത്സരത്തിൽ മുംബൈക്കെതിരെ ലൂസിയാൻ ഗുയാനെ കാഴ്ചക്കാരനാക്കി രാഹുൽ നേടിയ ഗോൾ എല്ലാ ഫുട്ബോൾ ആരാധകരുടെയും ശ്രദ്ധ ആകർഷിച്ചു.ഇതിനകം തന്നെ പല ഫുട്ബോൾ വിദഗ്ധരും അവനെ ഇന്ത്യൻ ഫുട്ബോളിന്റെ  ഭാവി വാഗ്ദാനമായി വിശേഷിപ്പിച്ചു കഴിഞ്ഞു.

ഇതൊരു തുടക്കമാണ് നമുക്ക് നഷ്ടമായ  പഴയ പ്രതാപത്തിലേക്കുള്ള ഒരു തിരുച്ചു പോക്കിന്റെ നല്ല തുടക്കം

@ രാഹുൽ തെന്നാട്ട് 

0 comments:

Post a Comment

Blog Archive

Labels

Followers