Wednesday, April 18, 2018

സൂപ്പർ കപ്പിൽ മുത്തമിടാൻ ഉബൈദ്...

ഈസ്റ്റ്‌ ബംഗാളിന് ഇത്തവണ വലകാക്കുന്നത് മലയാളികളുടെ അഭിമാനമായ ഉബൈദ്ആണ്. കൂത്തുപറമ്പ് സ്വദേശിയായ ഉബൈദ് ഒരു ഫുട്ബോൾ കുടുംബത്തിൽ നിന്ന് തന്നെയാണ് വരുന്നത്. നാട്ടിൽ അറിയപ്പെടുന്ന താരം ആയിരുന്ന പിതാവിന്റെ വഴിയേ സഞ്ചരിച്ച ഉബൈദ് നിരവധി മികച്ച ക്ലബുകളിൽ നിന്നും കിട്ടിയ അനുഭവസമ്പത്ത് ഈസ്റ്റ്‌ ബംഗാളിൽ പ്രയോജനപ്പെടുത്തുന്നത്. വിവ കേരള, ഡെംപോ ഗോവ, എയർ ഇന്ത്യ, ഒഎൻജിസി,എഫ് സി കേരള എന്നീ ക്ലബ്ബുകളിൽ നിന്നാണ് ഈസ്റ്റ്‌ ബംഗാളിൽ ചേക്കേറിയത്. എഫ് സി  കേരളയിൽ സെക്കന്റ്‌ ഡിവിഷൻ ഐ ലീഗ് കളിക്കാൻ ഇരിക്കുമ്പോൾ ആണ് ലോണിൽ ഈസ്റ്റ്‌ ബംഗാളിൽ എത്തുന്നത്. എഫ് സി കേരള ടെക്‌നിക്കൽ ഡയറക്ടറായ മുൻ ഇന്ത്യൻ പരിശീലകൻ ആയിരുന്ന നാരായണ മേനോൻ സാറും ചീഫ് കോച്ചും കേരളത്തിലെ മികച്ച ഗോൾ കീപ്പർമാരിലൊരാളായിരുന്ന പുരുഷോത്തമനും തന്റെ കരിയറിലെ വളർച്ചക്ക് ഏറെ സഹായിച്ചെന്ന് ഉബൈദ് ഓർമിപ്പിക്കുന്നു. എഫ് സി കേരളയിലെ പരിശീലകരുടെയും മാനേജ്മെന്റിന്റെയും  സഹായം കൊണ്ട് തന്നെയാണ് എഫ് സി കേരളയിൽ നിന്നും ലോണിൽ ഈസ്റ്റ്‌ ബംഗാളിൽ എത്താൻ സാധിച്ചതെന്നും ഉബൈദ് സ്മരിക്കുന്നു. മാത്രമല്ല മഹാരാഷ്ട്ര സംസ്ഥാന ടീമിന് വേണ്ടി 2015ലെ സന്തോഷ് ട്രോഫിയിലും  പിന്നീട് നാഷണൽ ഗെയിംസിലും ഗ്ലൗസ് അണിഞ്ഞിട്ടുണ്ട് ഈ ആറടിക്കാരൻ. മലയാളികളായ ജോബി ജെസ്റ്റിൻ, മിർഷാദ് എന്നിവരും ഈസ്റ്റ്‌ ബംഗാൾ പാളയത്തിൽ ഉബൈദിനോടൊപ്പമുണ്ട്.
അവധി അവസാനിപ്പിച്ച് തിരിച്ചു വരാൻ 
കെ എസ് ഇബി യിൽ നിന്നും ജോബിക്ക് വന്ന നോട്ടീസിനെ കുറിച്ചുള്ള ഉബൈദിന്റെ പോസ്റ്റ്‌ ഏറെ ചർച്ച വിഷയം ആയിരുന്നു.. ജോബിക്ക് പിന്തുണയർപ്പിച്ചു കൊണ്ട് ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളാണ് പ്രതികരിച്ചത്.തന്റെ സുഹൃത്തുക്കളെ അത്രമാത്രം സപ്പോർട്ട് ചെയ്യുന്ന ഉബൈദ് സഹകളിക്കാരുടെ പ്രിയ തോഴനാണ്. ഐ ലീഗിലെ പകുതി സീസൺ മുതൽ ഉബൈദിന് അവസരം നൽകിയ പരിശീലകൻ ഖാലിദ് ജമീലിന്റെ വിശ്വാസം കാക്കുന്ന പ്രകടനം തന്നെയാണ് ബാറിന് കീഴിൽ ഉബൈദ് കാഴ്ച വെക്കുന്നത്. ഐ ലീഗിൽ നഷ്ടപ്പെട്ട കിരീടത്തിന് പകരം സൂപ്പർ കപ്പ്‌ തന്നെ പകരം നൽകി കോച്ചിന്റെ വിശ്വാസത്തിനു മറുപടി നൽകാൻ ഒരുങ്ങിയാണ് ഉബൈദ് ഫൈനലിന് തയ്യാറെടുക്കുന്നത്..
എന്നും സൗത്ത് സോക്കേഴ്സിന് പിന്തുണ നൽകുന്ന ഉബൈദിന് എല്ലാ വിജയാശംസകളും നേരുന്നു...

അബ്ദുൾ റസാക്ക് 
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

0 comments:

Post a Comment

Blog Archive

Labels

Followers