ഇറ്റാലിയന്‍ സീരി എ ലീഗിലെ മുന്‍നിരക്കാരുടെ വാശിയേറിയ പോരില്‍ 90ആം മിനിറ്റിൽ ടൂറിനിലെ അലിയൻസ് സ്റ്റേഡിയതെ സ്തംബ്ദരാക്കി ജോസ് കാലോജോന്റെ ഉയർന്നുവന്ന കോർണർ കിക്കിൽ നാപോളി പ്രതിരോധ താരം കാലിഡൗ കൗലിബലിയുടെ ബുള്ളറ്റ് ഹെഡ്ഡർ ഗോള്‍കീപ്പിങ് ഇതിഹാസം ബഫണ്‍നെ കാഴ്ചകാരനാക്കി യുവന്റസിന്റെ ഗോൾ വലയെ ചുംബിച്ചപ്പോൾ മാസ്സിമിലാനോ അല്ലെഗ്രിയുടെ തന്ത്രങ്ങൾക്ക് മേൽ മൗറീസിയോ സാറിയുടെ സംഘത്തിന് 1-0 ത്തിന്റെ നാടകീയ വിജയം.
സീരി എ യിൽ ഇനി ഓരോ ടീമിനും നാല് മത്സരങ്ങൾ അവശേഷിക്കെ പോയിന്റ്‌ടേബിളിൽ ഇനി നപോളിയും യുവന്റസും തമ്മിൽ ഒരേയൊരു പോയിന്റിന്റെ വെത്യാസം മാത്രം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയലിനോട് പൊരുതി മടങ്ങിയ യുവന്റസിന് സ്വന്തം ലീഗിൽ നാപോളിയിൽനിന്നേറ്റ തോൽവി വമ്പൻ തിരിച്ചടിതന്നെയാണ്.
യുവന്റസ് നാപോളി മത്സരം വെറുമോരു മത്സരം എന്നതിലുപരി ഇരു ടീമുകളുടെയും ആരാധകർക്ക് രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാണ് തെക്കൻ ഇറ്റലിയും വടക്കൻ ഇറ്റലിയും തമ്മിലുള്ള ഏറ്റുമുട്ടൽ. ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ സംഘർഷമുണ്ടാവുന്നത് പതിവായതിനാൽ യുവന്റസ് നാപോളി മത്സരത്തില്‍ എവേ ഫാന്‍സിനെ അനുവദിക്കാറില്ല.
2009 ന് ശേഷം ടൂറിനിലെ അലിയൻസ് സ്റ്റേഡിയത്തിൽ യുവന്റസിനുമേൽ നപോളിയുടെ ആദ്യ വിജയം. നാപോളി ആരാധകർക്ക് ഇന്ന് ഉത്സവരാവാണ്. കാലിഡൗ കൗലിബലി എന്ന സെനഗലുകാരന്റെ പേര് നാപോളിയുടെ ചരിത്രതിലും ആരാധകമനസ്സിലും സുവർണ ലിപ്പിക്കളാൽ എഴുതപ്പെടും എന്നതിൽ സംശയമില്ല.
ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ 1987, 1990 വര്‍ഷങ്ങളില്‍ നാപോളിയെ സീരി എ ലീഗ് ചാമ്പ്യന്‍മാരാക്കിയതിന്റെ ഓര്‍മകള്‍ അവരുടെ മനസിലേക്ക് തികട്ടി വരുന്നുണ്ടാവും എന്തായാലും കാത്തിരിക്കാം ഇറ്റാലിയന്‍ സീരി എ കീരീടം ആരുചൂടുമെന്നറിയാൻ
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
0 comments:
Post a Comment