Thursday, April 19, 2018

കാരുണ്യ ദീപം ചാരിറ്റി ഫുട്‌ബോൾ മേളയിൽ ഫിഫ എമിറേറ്റ്‌സ് ജേതാക്കൾ.


കാരുണ്യ ദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാനിപ്ര ബ്ലോസം ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ചു സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്‌ബോൾ മേള സമാപിച്ചു. അവേകരമായ ഫൈനലിൽ എഫ്.സി കാഞ്ഞിരപ്പള്ളിയെ പരാജയപ്പെടുത്തി ഫിഫ എമിറേറ്റ്‌സ് ഓടക്കാലി വിജയിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സംഘടിപ്പിച്ച ഫുട്ബോൾ മേളയിൽ നിന്ന് സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ഇരു വൃക്കകളും തകരാറിലായ അനീഷ് അഗസ്റ്റിൻ എന്ന നിർധന യുവാവിന് കാരുണ്യ ദീപം ട്രസ്റ്റ് ഭാരവാഹികൾ കൈമാറുകയും ചെയ്തു.

®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.

https://www.facebook.com/SouthSoccers/

0 comments:

Post a Comment

Blog Archive

Labels

Followers