Friday, April 6, 2018

സൂപ്പർ കപ്പിലെങ്കിലും കലിപ്പടക്കുമോ ബ്ലാസ്റ്റേർസ്?




ഐ എസ് എല്ലിലേയും ഐ ലീഗിലേയും മികച്ച ആരാധന പിന്തുണയുള്ള രണ്ടു ടീമുകൾ തമ്മിൽ ഇന്ന് കൊമ്പ് കോർക്കും, മണിപ്പൂരിലെ കരുത്തറായ  നെരോക്കയും കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേർസും ആണ് സൂപ്പർ കപ്പിന്റെ അവസാന പ്രീകോർട്ടറിൽ ഇന്നിറങ്ങുന്നത്. ഐ ലീഗിൽ രണ്ടാം സ്ഥാനക്കാരായാണ് നെരോക്ക എഫ് സി യുടെ വരവ് അതുകൊണ്ടു തന്നെ ഡേവിഡ് ജെയിംസിനും സംങ്കത്തിനും കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. മികച്ചൊരു സ്ട്രൈക്കറുടെ അഭാവം തന്നെയാകും ബ്ലാസ്റ്റേർസിന്റെ പ്രധാന വെല്ലുവിളി, കരാർ കഴിഞ്ഞ് ബാൾഡ് വിൻസൻ നാട്ടിലേക്ക് മടങ്ങിയതും ഹ്യൂം പരിക്കേറ്റ് പുറത്തു പോയതും കൊമ്പന്മാർക്ക് കനത്ത തിരിച്ചടിയായി, മികച്ച ഇന്ത്യൻ സ്ട്രൈക്കർമാർ ടീമിലില്ല എന്നുള്ളതും ഒരു ന്യുനതയായി തുടരുന്നു.വിനീത് ഫോമിലെത്താത്തതും ബ്ലാസ്റ്റേർസിനെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ്. എന്നാൽ ഡിഫൻസിലാണ് കേരളത്തിന്റെ ശക്തി ജി ങ്കനും ബ്രൗണും ലാൽറുവാതാരയും അടങ്ങിയ ഡിഫൻസ് അവസരത്തിനൊത്തുയർന്നാൽ നെറോക്കക്കും കാര്യങ്ങൾ അത്ര എളുപ്പമാവില്ല.
               ഇന്നത്തെ മത്സരം ISL ടീമുകളുടെ അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ്, കാരണം 4 ഐ ലീഗ് ടീമുകൾ ഇതോടകം തന്നെ കോർട്ടറിൽ കടന്നു കഴിഞ്ഞു ഐ എസ് എല്ലിലെ പല വമ്പന്മാരെയും  വീഴ്തി കൊണ്ട് ഐ ലീഗ് ടീമുകൾ കരുത്തു കാട്ടി കഴിഞ്ഞു. ഫിക്സ്ച്ചർ പ്രകാരം രണ്ട് ഐ ലീഗ് ടീമുകൾ സെമിയിലെത്തുമെന്ന് ഉറപ്പാണ്, ഇന്ന് ബ്ലാസ്റ്റേർസിന് ജയിക്കാനായാൽ രണ്ട് ഐ എസ് എൽ ടീമുകളും സെമിയിലെത്തുമെന്ന് ഉറപ്പിക്കാം. എന്തായാലും സൂപ്പർ കപ്പിൽ അദ്യമായി നിറഞ്ഞ ഗാലറികൾ നമുക്കിന്ന് കാണാൻ കഴിഞ്ഞേക്കാം.
@രാഹുൽ തെന്നാട്ട് 

0 comments:

Post a Comment

Blog Archive

Labels

Followers