മാനേക്ക് ഡബിൾ; വെസ്റ്റ്ഹാമിനെ തകർത്ത് ലിവർപൂൾ തുടങ്ങി
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ സാദിയോ മാനേയുടെ ഇരട്ടഗോൾ മികവിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ തുടക്കം ഗംഭീരമാക്കി.
19 ആം മിനുട്ടിൽ സൂപ്പർ താരം സലായിലൂടെ ലിവർപൂൾ സീസണിലെ ആദ്യ ഗോൾ നേടി.പ്രതിരോധ നിര താരം റോബർട്ട്സണായിരുന്നു ഗോളിന് വഴിയൊരുക്കുകയത്. ആദ്യ പകുതിക്ക് പിരിയാൻ നിൽക്കെ മാനേ ഗോൾ നേടി ലിവർപൂളിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. 53ആം മിനുട്ടിൽ മാനേ ഗോൾ നേട്ടം രണ്ടാക്കി. ബ്രസീലിയൻ താരം ഫിർമിനോയുടെ പാസ് മികച്ച ഒരു ഫിനിഷിങിലൂടെ വലയിലാക്കി. 88ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഡാനിയേൽ സ്റ്റുറിഡ്ജ് ലിവർപൂളിന്റെ നാലാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി.
മറ്റൊരു മത്സരത്തിൽ സതാംപട്ടണും ബേൺലിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു
0 comments:
Post a Comment