Tuesday, August 7, 2018

ഇനി മിഷൻ യമൻ ; ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്താൻ ഇന്ത്യൻ ചുണകുട്ടികൾ വീണ്ടും ഇന്ന് യുദ്ധ ഭൂമിയിലേക്ക്.




ആധുനിക ഫുട്‌ബോളിൽ അധികമൊന്നും നേട്ടമുണ്ടാക്കാൻ കഴിയാതിരുന്ന ഇന്ത്യൻ ഫുട്‌ബോൾ വളരുകയാണ്. ആറു വട്ടം ലോക ചാമ്പ്യന്മാർ ആയ അണ്ടർ 20 അർജന്റീന ദേശിയ ടീമിനെയും അണ്ടർ പതിനാറിൽ ഏഷ്യൻ ചാമ്പ്യന്മാർ ആയ ഇറാക്കിനെയും യദാക്രമം ഇന്ത്യൻ അണ്ടർ 20 ടീമും ഇന്ത്യൻ അണ്ടർ 16 ടീമും തോല്പിച്ചതോടെ ഇന്ത്യൻ ഫുട്‌ബോൾ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. 

ഭാഗ്യത്തിന് ജയിച്ചതല്ല. മനോഹരമായി കളിച്ചു തന്നെയാണ് ഇന്ത്യയുടെ പുലി കുട്ടികൾ വമ്പന്മാരെ മലർത്തിയടിച്ചത്. ഇറാക്കിനെ ഭാഗ്യം തുണച്ചിരുന്നില്ലങ്കിൽ 4 ഗോളുകൾ  എങ്കിലും ഇന്ത്യക്ക് നേടുവാൻ സാധിച്ചേനെ. 

ജോർദ്ദാനെ 4:0നു തോൽപ്പിച്ച ഇന്ത്യൻ ടീം ജപ്പാന് എതിരെ നിർഭാഗ്യം കൊണ്ടു മാത്രം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങി. പക്ഷെ തെറ്റുകൾ തിരുത്തി ഏഷ്യൻ ചാംപ്യന്മാരായ ഇറാഖിനെതിരെ വിജയം നേടി തങ്ങളുടെ കരുത്ത് അവർ തെളിയിച്ചു കഴിഞ്ഞു.  എന്തായാലും ഈ വിജയങ്ങൾകൊണ്ടും ഈ ടീമിൽ വിശ്വാസം ഇല്ലാത്തവർ ഇന്നത്തെ കളി കാത്തിരുന്നു കാണുക. ഇന്ത്യയുടെ ചുണക്കുട്ടികളുടെ കളിയഴക് ആവോളം ആസ്വദിക്കുക. ഇന്ത്യൻ ഫുട്‌ബോൾ വളരുകയാണ്. ആർജന്റീനയെയും വെനിസ്വെലയെയും ഇറാക്കിനെയും വരെ വിറപ്പിക്കാൻ സാധിക്കുന്ന തലത്തിലേക്ക് നമ്മൾ വളർന്നെങ്കിൽ പ്രതീക്ഷിക്കാം നമ്മുടെ രാജ്യവും സീനിയർ ലോകകപ്പിന് ബൂട്ടണിയുന്ന കാലം. ഇത് അതിമോഹം അല്ല. കൃത്യമായ നിരീക്ഷണം ആണ്. ഇത് സംഭവിക്കാതിരുന്നെങ്കിലെ അതൊരു അത്ഭുതം ആകു..

0 comments:

Post a Comment

Blog Archive

Labels

Followers