അതെ ഞങ്ങൾ ഫുട്ബോൾ ലോകത്തെ ഉറങ്ങി കിടക്കുന്ന ഭീമൻമാർ തന്നെ ആണ് .. എന്നാൽ ഞങ്ങളുടെ കുരുന്നുകൾ തയാറായി കഴിഞ്ഞു ഇനി ഞങ്ങൾക്ക് ഉറക്കമില്ല രാവുകൾ
ഇന്ത്യ യുടെ ഭാവി സുരക്ഷിതമാണ് എന്ന് തെളിയിക്കുന്ന പ്രകടനം ആണ് നമ്മുടെ വിവിധ age ക്യാറ്റഗറിയിൽ ഉള്ള ചുണക്കുട്ടികൾ കാഴ്ചവെക്കുന്നത്
ഇന്നലെ നമ്മുടെ നാട് ഉറങ്ങിയപ്പോൾ ലോകത്തിലെ രണ്ട് കോണിൽ നമ്മുടെ നാടിന്റെ അഭിമാനം കാക്കാൻ നമ്മുടെ ഭാവി താരങ്ങൾ കൈയും മെയ്യും മറന്ന് പോരാടുകയായിരുന്നു. മാത്രമല്ല ഏഷ്യൻ ഗെയിംസിൽ നിന്ന് ഇന്ത്യൻ ടീമിനെ തഴഞ്ഞ ഇന്ത്യൻ ഓലമ്പിക് അസ്സോസിയേഷനുള്ള ചുട്ട മറുപടിയും കൂടിയായിരുന്നു .
ആദ്യം നടന്ന WAFF U16 ടൂർണമെൻറിൽ എഫ്‌സി 16 ചാമ്പ്യൻ ആയ ഇറാഖ് ആയിരുന്നു നമ്മുടെ എതിരാളികൾ
ചാമ്പ്യൻ ടീം എന്ന ഒരു പരിഗണനയും കൊടുക്കാത്ത പ്രകടനം ആയിരുന്നു അവർക്ക് മേൽ നമ്മൾ നടത്തിയത്.
ശാരീരിക ക്ഷമതയിലും കളി മികവിലും അവരെ നമ്മുടെ കുട്ടികൾ ബഹുദൂരം പിന്നിൽ ആക്കി .
ഇറാഖ്ന്റെ ഗോൾ മുഖത്തു നിന്ന് നമ്മുടെ താരങ്ങൾ ഇറങ്ങാൻ മടി കാണിച്ചതോടെ എതിർ ടീം നന്നായി വിയർത്തു .
ഒരു സമനില എങ്കിലും നേടി രക്ഷപ്പെടണം എന്ന അവസ്ഥയിൽ ആയി ഇറാഖിന്റെ കളി .
ഇന്ത്യൻ നിര തിരമാലകൾ പോലെ ആർത്തിരബി ചെന്നെങ്കിലും ഗോൾ മാത്രം മാറി നിന്നു. ഫിനിഷിങ് ലെ പോരായ്മകൾ ഇല്ലായിരുന്നു എങ്കിൽ ഗോൾ മഴ തന്നെ നമുക്ക് കാണാൻ കഴിയുമായിരുന്നു
രണ്ടാമത് നടന്ന U20 COTIF കപ്പിൽ സാക്ഷാൽ മെസ്സിയുടെ പിന്തുടർച്ചക്കാർ ആണ് നമ്മുടെ കൗമാര താരങ്ങൾക്കു മുന്നിൽ അടിയറവു പറഞ്ഞത്
അര്ജന്റീനയുടെ സീനിയർ ടീം താത്കാലിക പരിശീലകന്റെ കുട്ടികളെ ആണ് നമ്മൾ മറികടന്നത് എന്ന് വളരേ പ്രാദാന്യത്തോടെ കാണേണ്ട ഒന്നാണ്
ഈ ടൂർണമെൻറിൽ തോൽവി അറിയാതെ ഗോൾ വഴങ്ങാതെ മുന്നേറി വന്ന ടീം ആണ് അര്ജന്റീന . ഫിഫ യുടെ U20 ക്യാറ്റഗറി യിൽ മോസ്റ്റ് successful ടീം എന്ന വിളിപേര് ഉളളവർ ആണ് അര്ജന്റീന ആയതിനാൽ നമ്മുടെ ഈ വിജയത്തിന് മാധുര്യം ഏറെ ആണ്
കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ ദീപക് ലൂടെ നമ്മൾ മുന്നിൽ എത്തി. അതിനു ശേഷം അര്ജന്റീന യുടെ ആക്രമണം തന്നെ ആയിരുന്നു . ഇന്ത്യ പ്രതിരോധം തീർത്തു നന്നായി ചെറുത്തു നിന്നു.
Ankit Yadavu ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരായി ചുരുങ്ങിയ നമ്മൾ കളി വിട്ട് കൊടുക്കാൻ തയ്യാർ അല്ലായിരുന്നു. 68 ആം മിനുട്ടിൽ ലോക നിലവാരത്തിലുളള ഒരു ഫ്രീകിക്കിലൂടെ അൻവർ അലി ലീഡ് രണ്ടായി ഉയർത്തി. കളി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കേണ്ട അർജന്റീന ഒരു ഗോൾ മടക്കി ..
ഇന്നലെ ഒരു രാത്രി കൊണ്ട് ഇന്ത്യൻ ഫുട്ബോൾ ന് ഒരുപാട് നേട്ടങ്ങൾ ആണ് നമ്മുടെ യുവ നിര സമ്മാനിച്ചത്
ഇന്ത്യൻ ഫുട്ബോൾ മാറ്റത്തിന്റെ കാലഘട്ടത്തിലൂടെ ആണ് കടന്ന് പോകുന്നത് നമുക്ക് വേണ്ടത് ഒരു ഛെത്രിയെ അല്ലാ ഒരുപാട് ഛെത്രി മാരെ ആണ് എന്ന് ഇന്നലെ നമ്മുടെ കുട്ടികൾ കാണിച്ചു തന്നു.
ഫുട്ബോൾ വളരണം അതിന് ഇതുപോലെ ഉളള ടൂർണമെന്റ്ൽ പങ്കെടുക്കണം നല്ല ടീമുകൾ ആയി കളിക്കണം
പ്രദീക്ഷകൾ ഒരുപാട് ആണ് ഈ യുവ നിരയിൽ
Southsoccers മീഡിയ ടീം
0 comments:
Post a Comment