സെവൻസ് ഗാലറികളുടെ ആവേശമായ ഇർഷാദും കുട്ടനും വീണ്ടും ഒന്നിക്കുന്നു റോയൽസ് ട്രാവൽസ് എഫ് സി കോഴിക്കോടിലൂടെ
സെവൻസ് ഫുടബോളിലെ ആരധകരുടെ ആവേശവും കളിക്കളത്തിലെ ഇടിമുഴക്കവും ആയ കൂട്ടുകെട്ടാണ് ഇർഷാതും കുട്ടനും. ഇവർ ഒരുമിച്ചു കളിച്ചപ്പോൾ ഒക്കെ ഗോൾ മഴകൾ തീർത്തുകൊണ്ടു ഗ്യാലറിയെ ആവേശ കടലിൽ ആറാടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ രണ്ടായി പോയ ഇവർ പുതിയ സീസണിൽ റോയൽ ട്രാവെൽസ് കോഴിക്കോടിലൂടെ വീണ്ടും ഒന്നിക്കുന്നു.
ഫുട്‍ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ആണ് ഇരുവരുടെയും സ്വദേശം. മങ്കടയിൽ നിന്നാണ് കുട്ടൻ വരുന്നത് കൂട്ടിലങ്ങാടിയാണ് ഇർഷാദിന്റെ നാട്. കുട്ടൻ ഔട്ടർ ഫോർവേർഡായും ഇർഷാദ് സെന്റർ ഫോർവേർഡ് ആയും ആണ് കളിക്കുന്നത്. സെബാൻ കോട്ടക്കലിന് വേണ്ടിയാണു ഇവർ ആദ്യമായി ഒന്നിച്ചത്. ഇവരുടെ കൂട്ടുകെട്ടിൽ ഗോൾ മഴ തീർത്ത സീസൺ ആയിരുന്നു അത്. അതിനു ശേഷം ശേഷം എഫ് സി പെരിന്തൽമണ്ണക്ക് വേണ്ടിയും ഇവർ ഒത്തുചേർന്നു. പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞു, കുട്ടൻ ഫിഫ മഞ്ചേരിക്ക് വേണ്ടിയും ഇർഷാദ് അൽ മിന വളാഞ്ചേരിക്ക് വേണ്ടിയും കളിച്ചു. ഫിഫ മഞ്ചേരിക്ക് വേണ്ടിയും കുട്ടൻ തിളങ്ങി. ജയ തൃശൂരിന് എതിരെ 4-2 നു പുറകിൽ നിന്ന മത്സരത്തിൽ കുട്ടന്റെ ഹാട്രിക്കിലൂടെ ആണ് ഫിഫ മഞ്ചേരി വിജയം പിടിച്ചെടുത്തത്. 2017/18 സീസണിൽ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. റോയൽ ട്രാവെൽസ് കോഴിക്കോടിന് വേണ്ടി ഒന്നിക്കുമ്പോൾ ആരാധകർക്ക് ഒരു വിരുന്നാകും എന്നതിൽ സംശയം വേണ്ട. ഗോൾ മഴകൾ തീർത്ത് ആരാധകരുടെ ആവേശത്തിന്റെ അലകൾ തീർക്കാൻ കുട്ടന്റേയും ഇർഷാദിന്റെയും കൂട്ടുകെട്ടിന് സാധിക്കും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം
സൗത്ത് സോക്കേഴ്‌സ്
News sours :Royal Soccer
0 comments:
Post a Comment