Wednesday, July 19, 2017

സ്പാനിഷ് താരം ഇനിഗോ കാൾഡറോണെയെ സ്വന്തമാക്കി ചെന്നൈയൻ എഫ് സി




ഇന്ത്യൻ സൂപ്പർ ലീഗീലേക്ക് സ്പാനിഷ് താരങ്ങളുടെ കുത്തൊഴുക്കാണിപ്പോൾ. കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരു എഫ് സിയും എഫ് സി ഗോവയും സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ചിരുന്നു.

റെറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന കാൾഡറോൺ കഴിഞ്ഞ സീസണിൽ സൈപ്രസ് ലീഗിലെ ടീമായ  അനോർത്തോസിസിന് വേണ്ടി 28 മത്സരങ്ങൾ കളിക്കുകയും 3 ഗോളുകൾ നേടിയും ചെയ്തു.

35 കാരനായ കാൾഡറോൺ ചെന്നൈയൻ ക്യാമ്പിലെത്തുന്ന ആദ്യ വിദേശ താരമാണ്.അലവസ് യൂത്ത് അക്കാദമിയിലൂടെ കളി പഠിച്ച കാൾഡറോൺ കരിയറിന്റെ ആദ്യ കാലങ്ങളിൽ അലവസ് സി, ബി ടീമുകൾക്കാണ് കളിച്ചത്. പിന്നീട് അലികാന്റെയിൽ മൂന്ന് വർഷം ചെലവഴിച്ച ശേഷം 
അലവെസ ടീമിൽ തിരിച്ചെത്തി. ശേഷം ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റൺ & ഹോവ് അൽബിയനിൽ  ചേർന്ന കാൾഡറോൺ ആറ് വർഷം അവിടെ ചെലവഴിച്ചു. 2014-15 സീസണിൽ ക്ലബ്ബിലെ മികച്ച താരവുമായി.

കാൾഡറോണിന്റെ അനുഭവ പരിചയം വരുന്ന സീസണിൽ ചെന്നൈയൻ എഫ് സിയുടെ പ്രതിരോധകോട്ടക്ക് ശക്തി പകരും

0 comments:

Post a Comment

Blog Archive

Labels

Followers